തൃശൂർ: തൃശൂരിൽ ആവേശം മോഡൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ അനൂപ്. ജയിൽ മോചിതനായത് ആഘോഷിക്കാനാണ് കൊലക്കേസ് പ്രതി കൂടിയായ അനൂപ് പാർട്ടി നടത്തിയത്. കൊടും ക്രിമിനലുകൾ അടക്കം 60 ഓളം പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ജയിലിൽ കഴിയുന്നതിനിടെയാണ് അച്ഛൻ മരിച്ചതെന്നും അതിന്റെ മരണാനന്തര ചടങ്ങുകൾ നടത്താനാകാത്തതിനാൽ അതിൻറെ ഭാഗമായുള്ള ഭക്ഷണമാണ് ഒരുക്കിയതെന്നുമാണ് അനൂപിന്റെ വിശദീകരണം.
തൃശ്ശൂർ കുറ്റൂരിലെ വീടിനെ സമീപത്തെ കോൽപ്പാട ശേഖരത്തായിരുന്നു കുപ്രസിദ്ധ ഗുണ്ടകൾ അടക്കം 60ലധികം ആളുകളെ പങ്കെടുപ്പിച്ചുള്ള പാർട്ടി നടന്നത്. ഗുണ്ടകളുടെ സംഗമമായി മാറിയ പാർട്ടിയുടെ ദൃശ്യങ്ങൾ എടാ മോനെ എന്ന ഹിറ്റ് ഡയലോഗോടെ റീൽസായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഗുണ്ടാ ഗ്രൂപ്പുകൾക്ക് പുറമേ വീര ആരാധന പങ്കുവെച്ച് നിരവധി പേരാണ് ഈ ദൃശ്യങ്ങൾ ഷെയർ ചെയ്തത്.
2020 മുതൽ വിയൂർ സെൻറർ ജയിലിൽ കൊലക്കേസ് വിചാരണ തടവുകാരനായിരുന്നു അനൂപ്. നാലു കൊലപാതക കേസുകളിലും കൊട്ടേഷൻ കേസുകളിലും പ്രതിയാണ് ഇയാൾ. സംഭവത്തിൽ പോലീസ് സ്‌പെഷ്യൽ ബ്രാഞ്ച് അടക്കം റിപ്പോർട്ട് കൈമാറി.
Read Also: അക്ഷയതൃതീയ്ക്ക് സ്വർണ്ണം വാങ്ങിയർ മണ്ടന്മാർ; വില ഇടിവ് തുടര്‍ന്ന് സ്വര്‍ണ വിപണി; ഇന്നത്തെ വില അറിയാം
Read Also: വാട്ടർ തീം പാർക്കിൽ വച്ച് യുവതിയെ ശല്യം ചെയ്തു; കാസർകോട് കേന്ദ്ര സർവകലാശാല പ്രഫസർ അറസ്റ്റിൽ
Read Also: സംസഥാനത്ത് ഹയർ സെക്കണ്ടറി പരീക്ഷയിൽ വൻ കോപ്പിയടി; 112 വിദ്യാർത്ഥികളുടെ ഫലം റദ്ദാക്കി