ഭൂകമ്പ മുന്നറിയിപ്പ് ഇനി ഫോൺ നൽകും; ഇന്ത്യയിൽ പുത്തൻ ഫീച്ചറുമായി ഗൂഗിൾ

ഭൂകമ്പ സാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള പുതിയ ഫീച്ചറുമായി ഗൂഗിൾ. ‘ആൻഡ്രോയിഡ് എർത്ത് ക്വേക്ക് അലേർട്ട് സിസ്റ്റം’ എന്ന ഫീച്ചർ ഇതിനോടകം തന്നെ നിരവധി രാജ്യങ്ങളിൽ ഉപയോഗത്തിലുണ്ട്. ഭൂകമ്പം മനസ്സിലാക്കാനും നിങ്ങൾക്ക് പ്രാദേശിക ഭാഷകളിൽ മുൻകൂട്ടി നൽകാനും ആക്‌സിലറോമീറ്റർ പോലെയുള്ള നിങ്ങളുടെ ഫോണിലെ സെൻസറുകളാണ് സിസ്റ്റം ഉപയോഗിക്കുന്നത്. നാഷ്ണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി, നാഷ്ണൽ സീസ്‌മോളജി സെന്റർ എന്നിവയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഫീച്ചർ ഇനിമുതൽ ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ലഭ്യമാകും. അൻഡ്രോയിഡ് 5നും അതിന് മുകളിലുമുള്ള വേർഷനുകളിൽ അടുത്തയാഴ്ചയോടെ ഈ സൗകര്യം ലഭ്യമാകുമെന്നാണ് റി​പ്പോർട്ട്.

പ്രവർത്തനരീതി ഇങ്ങനെ

ആക്സിലറോമീറ്റർ സെൻസറിനെ സീസ്മോഗ്രാഫായി ഉപയോഗിച്ച് ഫോണിനെ ഒരു മിനി ഭൂകമ്പ ഡിറ്റക്ടറാക്കി മാറ്റിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഫോൺ ചാർജ് ചെയ്യുന്ന സമയത്തും ചലിക്കാതിരിക്കുമ്പോഴും, അതിന് ഭൂകമ്പത്തിന്റെ ആദ്യ ലക്ഷണങ്ങൾ മനസ്സിലാക്കാൻ കഴിയും.ഒരേ സമയം ഭൂകമ്പം പോലുള്ള കുലുക്കം പല ഫോണുകൾക്കും അനുഭവപ്പെടുകയാണെങ്കിൽ, ഗൂഗിളിന്റെ സെർവറിന് ഒരു ഭൂകമ്പം സംഭവിക്കുന്നുണ്ടെന്നും അത് എവിടെ, എത്ര ശക്തമാണെന്നും മനസ്സിലാക്കാൻ കഴിയും. തുടർന്ന്, സെർവർ സമീപത്തുള്ള മറ്റ് ഫോണുകളിലേക്ക് മുന്നറിയിപ്പ് അയക്കും. റിക്ടർ സ്‌കെയിലിൽ 4.5നു മുകളിൽ തീവ്രതയുള്ള ഭൂകമ്പമുണ്ടാകുന്ന സമയത്ത് എല്ലാവരുടെയും ഫോണിൽ ജാഗ്രതാ നിർദേശം വരും. കൂടാതെ സുരക്ഷാ നിർദേശങ്ങളും സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. ഫോൺ സൈലന്റ് മോഡിലോ ഡു നോട്ട് ഡിസ്‌ടേർബ് മോഡിലോ ആയാൽ പോലും വലിയ ശബ്ദത്തിലുള്ള അലാമും സുരക്ഷ നടപടിക്കായുള്ള നിർദേശവും ഫോണിൽ തെളിയും.

അതേസമയം, ഫീച്ചർ ഫലപ്രദമായി ഉപയോഗിക്കാൻ ഫോണിൽ ഇന്റർനെറ്റ് കണക്ടിവിറ്റിയും ലൊക്കേഷനും ഓൺ ആയിരിക്കണം. ഫോണിന്റെ സെറ്റിങ്‌സ് തുറന്ന് സേഫ്റ്റി ആൻഡ് എമർജൻസി ഓപ്ഷൻ ടാപ്പ് ചെയ്ത് എർത്ത് ക്വേക്ക് അലേർട്ട് ഓൺ ആക്കാനും ഓഫാക്കാനും സാധിക്കും. സേഫ്റ്റി ആൻഡ് എമർജൻസി ഓപ്ഷൻ കാണുന്നില്ലെങ്കിൽ ലൊക്കേഷൻ-അഡ്വാൻസ്ഡ് തിരഞ്ഞെടുത്ത് എർത്ത് ക്വേക്ക് അലേർട്ട് തിരഞ്ഞെടുക്കാം. കൂടാതെ ഗൂഗിൾ സെർച്ച്, മാപ്പ് എന്നിവ വഴി പ്രളയം കൊടുങ്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നതിന് വേണ്ടിയും നാഷ്ണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചു വരികയാണ് ഗൂഗിൾ.

Also Read:വാട്ട്സ്ആപ്പ് ചാനലിൽ ഇനി മറുപടി ബട്ടണും

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

നഴ്സിങ് വിദ്യാര്‍ഥിനി അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറംചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി...

കോഴിക്കോട് ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്; കാരണം ഇതാണ്…..

കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ സംഭവത്തിന് പിന്നാലെ വ്യാപക...

13 രാജ്യങ്ങൾ കടന്നെത്തിയവർ, 6 വർഷം അമേരിക്കയിൽ കഴിഞ്ഞവർ…നാടുകടത്തിയവരുടെ കൂടുതൽ വിവരങ്ങൾ

ദില്ലി: യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക്...

സംസ്ഥാന ബജറ്റ്; വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക പരിഗണന

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി പ്രത്യേക പദ്ധതികളുമായി കേരളാ ബജറ്റ്. വിഴിഞ്ഞത്തെ പ്രധാന...

Related Articles

Popular Categories

spot_imgspot_img