ചെന്നൈ സെൻട്രലിൽ നിന്നു കൊച്ചുവേളിയിലേക്ക് അനുവദിച്ച പ്രത്യേക ട്രെയിൻ ഒരു മാസം കൂടി സർവീസ് തുടരും. ബുധനാഴ്ചകളിൽ ചെന്നൈ സെൻട്രലിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (06043) ജൂലൈ മൂന്ന് വരെ സർവീസ് നടത്തും. തിരിച്ച് വ്യാഴാഴ്ചകളിലാണ് ചെന്നൈയിലേക്കുള്ള കൊച്ചുവേളിയിൽ നിന്നുള്ള സർവീസ്. കെച്ചുവേളിയിൽ നിന്നുള്ള (06044) ഈ ട്രെയിൻ ജൂലൈ നാല് വരെയും തുടരും.
വിഷുവിനാണ് ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിന് ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചത്. അവധിയ്ക്ക് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഏറെ ഉപകാരപ്പെടുന്ന സർവീസുകളാണിത്. ഉച്ചതിരിഞ്ഞ് 3:45ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 08:45നാണ് കൊച്ചുവേളിയിലെത്തുന്നത്. അതേസമയം കൊച്ചുവേളിയിൽ നിന്ന് വൈകീട്ട് 6:25ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 10:40നാണ് ചെന്നൈയിലെത്തുക.
Read More: ആശ്വാസത്തിൽ ആഭരണ പ്രേമികൾ; വില വർധിച്ചില്ല; ഇന്നത്തെ വില ഇങ്ങനെ
Read More: മഴ കനത്തിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് താഴുന്നു; കാരണമിതാണ്….