കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വൻ വർധനവ്. പവന് 400 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,760 രൂപയിലെത്തി. 6720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.(Gold rate increased today in kerala)
കേരളത്തിൽ വിവാഹ സീസണായതിനാൽ വിലയിലെ ഈ കടന്നുകയറ്റം വിവാഹ പാര്‍ട്ടികളെ ബാധിക്കും. ഓണവും വിവാഹ സീസണും ഒന്നിച്ചു വന്നതിനാല്‍ വില്പന നല്ലനിലയിലാണ് മുന്നോട്ടു പോകുന്നതെന്ന് സ്വര്‍ണവ്യാപാരികള്‍ പറയുന്നു. മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം ഉപയോഗിക്കുന്നവര്‍ക്ക് വിലയിലെ കയറ്റം ബാധിക്കാറില്ല.
തുടര്‍ച്ചയായ നാല് ദിവസവും മാറ്റമില്ലാതെ തുടര്‍ന്ന വിലയിലാണ് ഇന്ന് വലിയ വർധനവ് രേഖപ്പെടുത്തിയത്. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. അതേസമയം വെള്ളിവില രണ്ട് രൂപ വര്‍ധിച്ച് 91 ലെത്തി.