കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,720 രൂപയിലെത്തി.(Gold rate decreased in kerala today)
ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 7090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ സ്വർണത്തിന്റെ വില അതേപോലെ തിരിച്ചുകയറിയ ശേഷം രണ്ടു ദിവസത്തിനിടെ 1800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.