സർവ്വകാല റെക്കോർഡിൽ സ്വർണം

സർവ്വകാല റെക്കോർഡിൽ സ്വർണം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും റെക്കോർഡിലെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് കൂടിയത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 75,760 രൂപയിലെത്തി. ഗ്രാമിന് 70 രൂപ കൂടി 9470 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ വില.

ബുധനാഴ്ച 75000 കടന്ന വില ഇന്നലെയും കുതിച്ചുയരുകയാണ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 1500 ഓളം രൂപയുടെ വർദ്ധനവാണ് സ്വർണ വിപണിയിൽ ഉണ്ടായിട്ടുള്ളത്.

ജൂലൈ 23നാണ് സ്വർണവില ആദ്യമായി 75000 കടന്നിരുന്നത്. ഈ മാസം വീണ്ടും ഇതേ നിരക്കും മറികടന്ന് വില ഉയർന്നതോടെ ആശങ്കയിലാണ് ആഭരണ പ്രേമികളും വിവാഹ പാർട്ടിക്കാരും.

ഈ വര്ഷം ഏപ്രില്‍ എട്ടിന് 65,800 രൂപയായിരുന്നു പവന്റെ വില. ട്രംപിന്റെ ഉയര്‍ന്ന താരിഫ് ആഗോള സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തിയേക്കുമെന്ന ആശങ്കയാണ് സ്വര്‍ണ വില കുതിക്കാൻ കാരണം.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം ആണ് രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നത്.

അതുകൊണ്ട് തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ആണ് ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്.

നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വില നിശ്ചയിക്കുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും.

അടുത്ത മാസം മുതല്‍ വെള്ളി ആഭരണങ്ങള്‍ക്കും ഇക്കാര്യം നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി ∙ ആഭരണങ്ങളുടെ വിശ്വാസ്യതയും പരിശുദ്ധിയും ഉറപ്പാക്കാന്‍ ഇനി വെള്ളി ആഭരണങ്ങള്‍ക്കും ഹാള്‍മാര്‍ക്കിംഗ് സംവിധാനം വരുന്നു.

സെപ്റ്റംബര്‍ 1 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളി ആഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് മുദ്ര പതിപ്പിക്കും. ആറുമാസത്തെ പരീക്ഷണകാലാവധിക്ക് ശേഷം രാജ്യത്തുടനീളം നിര്‍ബന്ധിതമാക്കും.

പരിശുദ്ധിയുടെ അടിസ്ഥാനത്തില്‍ വെള്ളി ആഭരണങ്ങള്‍ക്ക് 99, 97, 92.5, 90, 83.5, 80 എന്നീ ആറു ഗ്രേഡുകളിലായിരിക്കും ഹാള്‍മാര്‍ക്കിംഗ്.

നിലവില്‍ സ്വര്‍ണാഭരണങ്ങളില്‍ നടപ്പിലുള്ള പോലെ, വെള്ളിയിലും ബി.ഐ.എസ് (Bureau of Indian Standards) അംഗീകൃത പരിശോധനാകേന്ദ്രങ്ങളിലൂടെയായിരിക്കും മുദ്ര പതിപ്പിക്കുക.

സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനും ബി.ഐ.എസ് തീരുമാനിച്ചിട്ടുണ്ട്. ഇനി മുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പരിശുദ്ധിമുദ്രയ്ക്കൊപ്പം തൂക്കവും ആഭരണത്തിന്റെ ഫോട്ടോയും ഉള്‍പ്പെടുത്തും.

ഓരോ ആഭരണത്തിനും നല്‍കുന്ന പ്രത്യേക യൂണിക് ഹാള്‍മാര്‍ക്കിംഗ് നമ്പര്‍ ബി.ഐ.എസ് വെബ്സൈറ്റില്‍ നല്‍കി തിരയുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായ വിശദാംശങ്ങള്‍ ലഭ്യമാകും.

കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 9 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്കും ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയതായി ബി.ഐ.എസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ചിത്രഗുപ്ത, സ്വര്‍ണ്ണാഭരണ അസോസിയേഷനുകളുമായി ചേര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു.

യോഗത്തില്‍ പങ്കെടുത്ത വ്യാപാരികള്‍ സ്വര്‍ണ നാണയങ്ങള്‍ക്കും ബുള്ളിയനുകള്‍ക്കും ഹാള്‍മാര്‍ക്ക് ചെയ്യാനുള്ള അധികാരം റിഫൈനറികള്‍ക്ക് മാത്രമായി നല്‍കിയ തീരുമാനത്തിനെതിരെ അസന്തോഷം രേഖപ്പെടുത്തി.

ബി.ഐ.എസ് ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന നിയമങ്ങള്‍ സംസ്ഥാനതലത്തില്‍ ആദ്യം നടപ്പാക്കിയിരിക്കുന്നത് കേരളമാണെന്നും ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ യോഗത്തില്‍ വ്യക്തമാക്കി.

Summary: Gold prices in Kerala hit a new record today, with sovereign gold rising by ₹560 to ₹75,760 and per gram price increasing by ₹70 to ₹9,470.

spot_imgspot_img
spot_imgspot_img

Latest news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

Other news

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന്...

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ്

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ് ലണ്ടൻ...

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ്

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ് ജയ്പൂർ: ഐപിഎല്ലിൽ സഞ്ജു സാംസൺ നായകനായ...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ്

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ് തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് കൂടുതല്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി...

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ അമ്മ മടങ്ങിയെത്തിയപ്പോൾ

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ...

Related Articles

Popular Categories

spot_imgspot_img