കൊച്ചി: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി സ്വർണവില. സംസ്ഥാനത്ത് ഇന്ന് പവന് 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയിലെത്തി. ഗ്രാമിന് 120 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6825 രൂപയായി.(Gold prices at their highest this month)
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. തുടര്‍ന്ന് പടിപടിയായി വില ഉയരുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ ഏകദേശം 1300 രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2500 ഡോളര്‍ കടന്ന് കുതിച്ചിരുന്നു. എന്നാല്‍ 2500ല്‍ താഴെയാണിപ്പോള്‍. ഏത് സമയവും ഉയരാന്‍ സാധ്യതയുണ്ട് എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ആഗോള വിപണിയില്‍ വില ഉയര്‍ന്നാല്‍ കേരളത്തിലും സ്വര്‍ണവില വര്‍ധിക്കും.
അതേസമയം വെള്ളിയുടെ വിലയില്‍ 3 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 93 രൂപയായി. ഇനിയും വില വര്‍ധിക്കാനാണ് സാധ്യത.