കൊച്ചി: സ്വര്‍ണ വില വീണ്ടും സർവകാല റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിനു 360 രൂപ കൂടി 48,640 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണ വില 6,080 രൂപയിലുമെത്തി. ഗ്രാമിന് 45 രൂപയാണ് കൂടിയത്. കേരളത്തില്‍ ഇതുവരെയുള്ളതില്‍ എറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.
മാര്‍ച്ച് 5 ന് പവന് 560 രൂപ വര്‍ധിച്ച് 47,560 രൂപയില്‍ എത്തിയിരുന്നു. മാര്‍ച്ച് 9 ന് ഈ റെക്കോർഡ് വീണ്ടും തിരുത്തി സ്വർണവില വീണ്ടും ഉയർന്നു. പവന് 400 രൂപ വര്‍ധിച്ച് 48,600 രൂപയില്‍ എത്തി. വില കുറഞ്ഞിട്ട് സ്വർണം വാങ്ങാം എന്നു കരുതിയിരുന്നവരെയും വിവാഹ ആവശ്യത്തിനായി സ്വർണം വാങ്ങാനിരിക്കുന്നവരെയും വില വർദ്ധന കാര്യമായി ബാധിക്കുന്നുണ്ട്.
അതേസമയം ഇനിയും വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വില വര്‍ധിച്ചതോടെ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ കുറഞ്ഞെങ്കിലും പഴയ സ്വര്‍ണ്ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട് എന്നും വ്യാപാരികൾ പ്രതികരിച്ചു.
Read Also: കത്തുന്ന ചൂടിലും പാലക്കാടിനെ ജനസാഗരമാക്കി പ്രധാനമന്ത്രി; പ്രവർത്തകരെ അഭിവാദ്യം ചെയ്ത് നരേന്ദ്ര മോദി