സ്വർണവിലയിൽ ‘വിധി’ 10ന് അറിയാം
സ്വർണവിലയിൽ വീണ്ടും ഉയർച്ച. കേരളത്തിൽ ഇന്ന് ഗ്രാമിന് 25 രൂപ കൂടി 11,955 രൂപയും പവന് 200 രൂപ ഉയർന്ന് 95,640 രൂപയും ആയിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ വർധനയും യുഎസ് ഡോളർ നേരിട്ട തളർച്ചയും സ്വർണവില ഉയരാൻ ഇടയാക്കി.
ഔൺസിന് 4,200 ഡോളറിന് താഴെയായിരുന്ന സ്വർണവില ഇപ്പോൾ 4,208 ഡോളറായി ഉയർന്നിരിക്കുകയാണ്. യുഎസ് ഡോളർ ഇൻഡക്സ് 0.10% ഇടിഞ്ഞ് 98.89 ആയി കുറഞ്ഞതോടെ സ്വർണവിലക്ക് കൂടുതൽ കരുത്ത് ലഭിച്ചു.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാൻ സാധ്യതയുള്ളതിനാൽ ഡോളറിന്റെ ദൗർബല്യം തുടരുന്നുവെന്നും ഫെഡറൽ റിസർവ് ഡിസംബർ 10-ന് പ്രഖ്യാപിക്കുന്ന പണനയം വിലയിൽ കൂടുതൽ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാമെന്നും വിലയിരുത്തപ്പെടുന്നു.
പലിശനിരക്ക് കുറയുകയാണെങ്കിൽ സ്വർണവില കൂടുതൽ ഉയരാൻ സാധ്യതയുണ്ട്.
കേരളത്തിൽ 18 കാരറ്റ് സ്വർണവില ഇന്ന് ഗ്രാമിന് 20 രൂപ കൂടി 9,890 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 190-192 രൂപ നിരക്കിലാണ് വ്യാപാരം. ചില ജ്വല്ലറികൾ 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9,830 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇന്നത്തെ സ്വർണ വില (കേരളം)
22 കാരറ്റ് (ഗ്രാം): ₹11,955
18 കാരറ്റ് (ഗ്രാം): ₹9,830 – ₹9,890
14 കാരറ്റ് (ഗ്രാം): ₹7,660
9 കാരറ്റ് (ഗ്രാം): ₹4,940
വെള്ളി വില
വെള്ളിയാഭരണങ്ങൾക്ക് ഉയർന്ന ഡിമാൻഡുള്ളതിനാൽ വില ഗ്രാമിന് 190–192 രൂപയ്ക്കിടയിൽ തുടരുന്നു.
ഏറ്റവും കുറഞ്ഞ 5% പണിക്കൂലി, 3% ജിഎസ്ടി, ഹാൾമാർക്കിംഗ് ചാർജ് എന്നിവ ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് ഏകദേശം ഒരു ലക്ഷം രൂപ ചെലവാകും.
English Summary
Gold prices have risen again in Kerala, with 22-carat gold increasing by ₹25 per gram to ₹11,955 and by ₹200 per sovereign to ₹95,640. The rise is driven by international price gains and weakening of the US dollar. Global gold rates climbed to $4,208 per ounce. Expectations of a US interest rate cut by the Federal Reserve on December 10 are also strengthening gold prices. Silver remains stable at around ₹190–₹192 per gram. Including making charges and GST, the cost of purchasing one sovereign of gold now approaches ₹1 lakh.
gold-price-rise-kerala-today
gold price, kerala gold rate, international market, usd index, fed rate cut, silver price, jewellery market, economy, commodity news, gold today









