തിരുവനന്തപുരം: ആശ്വാസത്തിന്റെ നാളുകൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസം സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 120 രൂപയുടെ വർധനവാണ് ഇന്ന് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.
ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 63,560 രൂപയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവില ഇടിഞ്ഞിരുന്നു. ഇത് സ്വർണാഭരണ പ്രേമികൾക്ക് പ്രതീക്ഷ നൽകിയെങ്കിലും വീണ്ടും വില വർധന തുടങ്ങിയിരിക്കുകയാണ്.
ഫെബ്രുവരി 25 ന് സ്വർണവില റെക്കോർഡ് നിലവാരത്തിലായിരുന്നു. 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയതിന് ശേഷമാണ് വില കുറയാൻ തുടങ്ങിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,930 രൂപയാണ്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6520 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 104 രൂപയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളാണ് സ്വർണവില കുത്തനെ ഉയരുന്നതിന് കാരണമായത്.