കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഒരു പവൻ സ്വർണ വില ആദ്യമായി 66,000 രൂപയിലെത്തി. ഇന്ന് ഒരു പവന് 320 രൂപയാണ് കൂടിയത്. ഇതോടെ സ്വർണ വില സർവകാല റെക്കോർഡിലെത്തി.
ഗ്രാമിന് 40 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 8250 രൂപയായി ഉയർന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വർണത്തിന് 65,000 രൂപ കടന്നത്. 65,840 രൂപയായിരുന്നു അന്നത്തെ സ്വർണ വില. ജനുവരി 22നാണ് സ്വർണ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. പിന്നാലെ ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുകയാണ് ചെയ്തത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതേസമയം വെള്ളി വിലയിലും വർധനവ് ഉണ്ടായി. 113 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില. 1,13,000 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.
മാർച്ച് മാസത്തെ സ്വർണ വില (പവനിൽ)
മാർച്ച് 01: 63,520
മാർച്ച് 02: 63,520
മാർച്ച് 03: 63,520
മാർച്ച് 04: 64,080
മാർച്ച് 05: 64,520
മാർച്ച് 06: 64,160
മാർച്ച് 07: 63,920
മാർച്ച് 08: 64,320
മാർച്ച് 09: 64,320
മാർച്ച് 10: 64,400
മാർച്ച് 11: 64,160
മാർച്ച് 12: 64,520
മാർച്ച് 13: 64,960
മാർച്ച് 14: 65,840
മാർച്ച് 15: 65,760
മാർച്ച് 16: 65,760
മാർച്ച് 17: 65,680