ഇന്നത്തെ സ്വർണ വില
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്നിരുന്ന സ്വർണവില ഇന്ന് കുറഞ്ഞു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 9,235 രൂപയിലെത്തി. പവന് 320 രൂപ കുറഞ്ഞ് 73,880 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.
കർക്കിടകം കഴിഞ്ഞ് ചിങ്ങ പിറന്നതോടെ വിവാഹങ്ങളുടെ എണ്ണവും വർധിച്ചു. അതുകൊണ്ട് തന്നെ ഇപ്പോൾ സ്വർണ വിലയിലെ കുറവ് വിവാഹ പാർട്ടികൾക്ക് ആശ്വാസമാണ്.
ആഗസ്റ്റ് 16ന് സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മാറ്റമില്ലാതെയാണ് തുടർന്നിരുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ഒരു ഗ്രാമിന് 9275 രൂപയും, ഒരു പവന് 74,200 രൂപയുമായിരുന്നു.
അതേസമയം നിലവിൽ രാജ്യാന്തര വിലയിലെ ചാഞ്ചാട്ടം അപ്രതീക്ഷിതമാണ്. ഒരുവേള ഇന്ന് രാജ്യാന്തര സ്വർണ വില കുതിപ്പ് തുടർന്നാൽ അത് കേരളത്തിലും ഒരുപോലെ പ്രതിഫലിക്കും.
പുടിനും സെലൻസ്കിയും നേരിട്ട് ചർച്ച നടത്തും; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങൾ വിജയത്തിലേക്ക്
വാഷിങ്ടൺ: റഷ്യ–യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങൾ വിജയത്തിലേക്ക് നീങ്ങുന്നതായി സൂചന.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയും നേരിട്ട് സംസാരിക്കാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്.
സെലൻസ്കിയും യൂറോപ്യൻ യൂണിയൻ നേതാക്കളും ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ, ട്രംപ് പുടിനുമായി ഫോണിൽ സംസാരിക്കുകയും ഭാവിയിൽ നടക്കുന്ന ഉഭയകക്ഷി സമാധാന ചർച്ചയ്ക്ക് വേദി ഒരുക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
സെലൻസ്കിയും പുടിനും തമ്മിലുള്ള ചർച്ചയിൽ ട്രംപും നേരിട്ടു പങ്കെടുക്കുമെന്ന് സൂചനയും നൽകി.
വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയ്ക്കിടെ മീറ്റിംഗ് നിർത്തിവെച്ച് ട്രംപ് പുടിനുമായി നേരിട്ട് സംസാരിച്ചുവെന്നാണ് എഎഫ്പി റിപ്പോർട്ട്. ബ്രിട്ടൺ, ഫ്രാൻസ്, ജർമനി, ഇറ്റലി, ഫിൻലാൻഡ്, നാറ്റോ, യൂറോപ്യൻ കമ്മീഷൻ നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഈ ചർച്ച.
“സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് നന്ദി. യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ പിന്തുണ ആവശ്യമുണ്ട്,” – സെലൻസ്കി പറഞ്ഞു.
അതിന് മറുപടിയായി ട്രംപ്, “പുടിനും സമാധാനം ആഗ്രഹിക്കുന്നുണ്ട്. എല്ലാം അനുകൂലമായി പോയാൽ ഇന്നുതന്നെ യുദ്ധം അവസാനിക്കാം,” എന്നായിരുന്നു അഭിപ്രായപ്പെട്ടത്.
യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ സമാധാനം സ്ഥാപിക്കാനും ട്രംപിന് ശക്തിയുണ്ടെന്ന് സെലൻസ്കി ചർച്ചയ്ക്ക് മുമ്പും ശേഷവും അഭിപ്രായപ്പെട്ടു.
“ബലപ്രയോഗത്തിലൂടെയാണ് റഷ്യയെ സമാധാനത്തിലേക്ക് നയിക്കാനാവുക, ട്രംപിന് ആ ശക്തിയുണ്ട്,” എന്നും അദ്ദേഹം വ്യക്തമാക്കി.
Summary: After remaining unchanged for the past three days, the gold price in Kerala has dropped today. The price of gold fell by ₹40 per gram, bringing it to ₹9,235 per gram. The price of one pavan decreased by ₹320, reaching ₹73,880 in today’s trade.