കോഴിക്കോട്: പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷ്ടിച്ച കേസിൽ മേൽശാന്തി പൊലീസ് പിടിയിലായി. പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി ഹരികൃഷ്ണൻ (37) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.
മാല വിഗ്രഹത്തിൽ നിന്നും എടുത്ത ശേഷം ഒരു ജ്വല്ലറിയിൽ പണയം വെച്ചതായാണ് മേൽശാന്തി പൊലീസിന് നൽകിയ മൊഴി.പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ 13 ഗ്രാം തൂക്കം വരുന്ന സ്വർണമാലയാണ് ഹരികൃഷ്ണൻ മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു. മാല തിരിച്ചുകിട്ടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
കഞ്ചാവ് വേട്ടക്കിറങ്ങി, ഹുണ്ടി പിടിച്ച് എക്സൈസ്
മഞ്ചേശ്വരം: രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 9,98,500 രൂപ പിടികൂടി എക്സൈസ്.
മുളിയാർ സ്വദേശി ഷെയ്ഖ് ആരിഫാണ് ബസിൽ രേഖകളില്ലാത്ത പണവുമായി പിടിയിലായത്.
മഞ്ചേശ്വരം എക്സൈസ് ചെക്ക്‌പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
എക്സൈസ് കസ്റ്റഡിയിലെടുത്ത ഷെയ്ഖ് ആരിഫിനെ പിന്നീട് പിന്നീട് മഞ്ചേശ്വരം പൊലീസിന് കൈമാറി.
എക്സൈസ് ഇൻസ്പെക്ടർ ആദർശ്.ജിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കെമു ടീമിലെ പ്രിവന്റീവ് ഓഫീസർ ജിജിൻ.എം.വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ ഫിലിപ്പ്, സനൽ കുമാർ, പ്രിവന്റീവ് ഓഫീസർ മൊയ്‌ദീൻ സാദിക്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പ്രശാന്ത് കുമാർ.വി, സിവിൽ എക്സൈസ് ഓഫീസർ രാഹുൽ.ടി എന്നിവരും പങ്കെടുത്തു.