‘സൈബർ അപ്പസ്തോലൻ’ ഗോഡ്സ് ഇൻഫ്ലുവൻസർ ഇനി വിശുദ്ധൻ; പ്രഖ്യാപനം നടത്തി ലിയോ പതിനാലാമൻ മാർപാപ്പ
ഓൺലൈനിലൂടെ കത്തോലിക്കാ വിശ്വാസം പ്രചരിപ്പിച്ച “ഗോഡ്സ് ഇൻഫ്ലുവൻസർ” കാർലോ അക്യൂട്ടിസിനെ വിശുദ്ധനാക്കി. പോപ്പ് ലിയോ XIV ആണ് വിശുദ്ധ പദവി പ്രഖ്യാപിച്ചത്.
ഇതോടെ മില്ലെനിയൽ തലമുറയിൽ (1981–96) ജനിച്ച ആദ്യ വിശുദ്ധനായി കാർലോ മാറി. കൂടാതെ, 1925-ൽ അന്തരിച്ച ഇറ്റാലിയൻ പർവതാരോഹകൻ പിയർ ജോർജിയോ ഫ്രസാട്ടിയെ പർവതാരോഹകരുടെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ജീവിതം: 1991-ൽ ലണ്ടനിൽ ജനിച്ച കാർലോ മിലാനിൽ വളർന്നു. സ്വയം കമ്പ്യൂട്ടർ കോഡിങ് പഠിച്ചു. 11-ാം വയസ്സിൽ ഇടവകയ്ക്ക് വേണ്ടി വെബ്സൈറ്റ് ആരംഭിച്ചു.
“സാധാരണ ജീവിതം നയിച്ച കുട്ടിയായിരുന്നു, എന്നാൽ ചെറുപ്പം മുതൽ തന്നെ വിശ്വാസം ശക്തമായിരുന്നു. ഭവനരഹിതർക്കും സഹപാഠികൾക്കും തന്റെ പോക്കറ്റ് മണി ഉപയോഗിച്ച് സഹായിക്കുമായിരുന്നു” – എന്ന് അമ്മ അന്റോണിയ സൽസാനോ പറഞ്ഞു.
‘സൈബർ അപ്പസ്തോലൻ’ എന്ന് അറിയപ്പെട്ട അദ്ദേഹം 2006-ൽ 15-ാം വയസ്സിൽ രക്താർബുദത്തെ തുടർന്ന് അന്തരിച്ചു.
ജീൻസും ഷർട്ടും നൈക്കി ഷൂസും ധരിച്ച കാർലോയുടെ ശരീരം ഇപ്പോഴും അസീസിയിലെ ചില്ലുശവകുടീരത്തിൽ സൂക്ഷിച്ചിരിക്കുന്നു.
ആദ്യ മില്ലേനിയല്‍ സെയിന്റ്; കംപ്യൂട്ടർ പ്രതിഭ കാർലോ അക്വിറ്റൊസ്
ലണ്ടനില്‍ ജനിച്ച കാർലോ അക്വിറ്റൊസ് 2006 ല്‍ തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ രക്തർബുദത്തിന് കീഴടങ്ങുകയായിരുന്നു.
ഇതോടെ, 1980 കള്‍ക്കും 1990 കള്‍ക്കും ഇടയില്‍ ജനിച്ച മില്ലേനിയല്‍ എന്നറിയപ്പെടുന്ന തലമുറയില്‍ നിന്നും വിശുദ്ധനാക്കപ്പെടുന്ന ആദ്യ വ്യക്തിയായി കാർലോ അക്വിറ്റിസ്. ഫ്രാൻസിസ് മാർപാപ്പ അധ്യക്ഷനായ സമിതിയാണ് തീരുമാനം എടുത്തത്.
കംപ്യൂട്ടര്‍ ജ്ഞാനം കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചാണ് കാര്‍ലോ ശ്രദ്ധനേടുന്നത്.
ലാപ്‌ടോപ്പും സാമൂഹ്യ മാധ്യമങ്ങളും ജപമാലയും ജീവിതത്തില്‍ സമന്വയിപ്പിച്ച് കാര്‍ലോ വിശ്വാസ പ്രചാരണത്തില്‍ പുതിയ പാത തുറക്കുകയായിരുന്നു.
വിശുദ്ധ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യത്തെ കംപ്യൂട്ടര്‍ പ്രതിഭയും കൂടിയാണ് കാര്‍ലോ.
തലക്ക് പരിക്കേറ്റതിനെ തുടർന്ന് മസ്തിഷ്‌കത്തില്‍ രക്തസ്രാവം ഉണ്ടായ ഫ്‌ളോറൻസിലെ ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ സുഖപ്പെടുത്തിയ അത്ഭുത പ്രവർത്തി പോപ്പ് ഫ്രാൻസിസ് അംഗീകരിച്ചതോടെയാണ് ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.
1991-ൽ ലണ്ടനിലാണ് കാർലോ ജനിച്ചത്. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ പ്രചരിപ്പിക്കുന്നതിനായി മരിക്കുന്നതിന് മുമ്പ് അദ്ദേഹം വെബ്‌സൈറ്റ് ആരംഭിച്ചിരുന്നു.
അന്നുമുതൽ ദൈവത്തെ സ്വാധീനിക്കുന്നവൻ എന്ന പേരിൽ അറിയപ്പെട്ടു. ഇറ്റലിയിൽ മരിച്ച കാർലോയുടെ ശരീരം ശവകുടീരത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. നിരവധി വിശ്വാസികളാണ് കാര്‍ലോ അക്യൂട്ടിസിന്റെ ശവക്കല്ലറയില്‍ എത്തുന്നത്.
ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…
വത്തിക്കാൻ: ലിയോ പതിനാലാമൻ മാർപാപ്പ നടത്തിയ ആദ്യ വിശുദ്ധപ്രഖ്യാപനചടങ്ങിൽ പാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ.
ഇടുക്കി സ്വദേശിയായ ഫാ അഫ്രേം കുന്നപ്പളളി ആണ് ആ ഭാഗ്യവാൻ.
ചെറുപ്പത്തിൽ തന്നെ വിശുദ്ധജീവിതം നയിച്ച രണ്ടു പേരെയാണ് കത്തോലിക്കാ സഭ ഇന്ന് വിശുദ്ധരായി പ്രഖ്യാപിച്ചത്.
കാർലോ അക്കുത്തിസ് (15), പിയർ ജോർജിയോ ഫ്രസാത്തി (24) എന്നിവരാണ് ഈ ബഹുമതിയിലേക്ക് ഉയർത്തപ്പെട്ടത്.
ഇന്ന് രാവിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്കിടെ ലിയോ പതിനാലാമൻ മാർപാപ്പയാണ് വിശുദ്ധ പ്രഖ്യാപനം നടത്തിയത്.
“ദൈവത്തിന്റെ ഇൻഫ്ലുവൻസർ” എന്നറിയപ്പെടുന്ന കാർലോ അക്കുത്തിസും പിയർ ജോർജിയോ ഫ്രസാത്തിയുമായും ഫാ. അഫ്രേം കുന്നപ്പളളിക്ക് അടുത്ത ബന്ധമുണ്ട്.

വിശുദ്ധ കാർലോ അക്കുത്തിസിൻ്റെ മാതാവിനൊപ്പം ഫാ അഫ്രേം കുന്നപ്പിളളി
2007 ൽ പിയർ ജോർജോ ഫ്രസാത്തിയുടെ പുസ്തകം ഫാ. എഫ്രേം കുന്നപ്പള്ളി രചിച്ചിട്ടുണ്ട്. കാർലോ അക്കുത്തിസിന്റെ ജീവചരിത്രം ആദ്യമായി ഇംഗ്ലീഷിൽ എഴുതിയത് ഫാ അഫ്രേം കുന്നപ്പിളളി ആണ്. ഈ പുസ്തകം 28 ഭാഷകളിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.
അതേ സമയം തനിക്ക് ലഭിച്ചത് അപൂർവമായ അവസരമാണെന്നും ഇങ്ങനെ ഒരു ഭാഗ്യം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഫാ അഫ്രേം കുന്നപ്പളളി പറഞ്ഞു.
വിശുദ്ധനായി പ്രഖ്യാപിച്ച കാർലോ അക്കുത്തിസിന്റെ പേരിൽ ഇന്ത്യയിൽ മ്യൂസിയം ആരംഭിക്കാൻ പോകുകയാണെന്നും ആ മ്യൂസിയത്തിന്റെ നിർമാണത്തിനുള്ള തറക്കല്ല് മാർപാപ്പ വെഞ്ചരിച്ച് തന്നതായും അദ്ദേഹം പറഞ്ഞു.
കാർലോയുടെ ലാപ്ടോപ്, കാൽക്കുലേറ്റർ, ഫുട്ബോൾ ഇതെല്ലാം തന്റെ കൈവശമുണ്ടെന്നും ഇവയെല്ലാം ഇന്ത്യയിലേക്ക് കൊണ്ട് വരുന്നതിൽ സന്തോഷമുണ്ടെന്നും ഫാ അഫ്രേം കുന്നപ്പളളി കൂട്ടിച്ചേർത്തു.
കാർലോക്കൊപ്പം വിശുദ്ധനായി വാഴ്ത്തപ്പെട്ട പർവതാരോഹകനും കായികതാരവുമായിരുന്ന പിയർ ജോർജോ ഫ്രസാത്തിയെയും അദ്ദേഹം ഓർമിച്ചു.
ജോർജ് ആലഞ്ചേരി, മാർ റാഫേൽ തട്ടിൽ പിതാവ് തുടങ്ങിയവർ തന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകിയതായി ഫാ അഫ്രേം കുന്നപ്പളളി പറഞ്ഞു.
കാർലോ അക്കുത്തിസ്
മില്ലെനിയം തലമുറയിൽ (1981–96) ജനിച്ച് വിശുദ്ധപദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് കാർലോ അക്കുത്തിസ്.
1991-ൽ ലണ്ടനിൽ ജനിച്ച് മിലാനിൽ വളർന്ന അക്കുത്തിസ്, പോക്കിമോൻ കാണുകയും പ്ലേസ്റ്റേഷൻ കളിക്കുകയും ചെയ്തിരുന്ന കൗമാരക്കാരൻ ആയിരുന്നു.
എന്നാല്‍ വിശ്വാസ പ്രചരണത്തിൽ അദ്ദേഹം തെരഞ്ഞെടുത്ത മാർഗം സാങ്കേതികവിദ്യയായിരുന്നു.
11-ാം വയസ്സിൽ അസീസിയിലെ ഇടവകയ്ക്ക് വേണ്ടി വെബ്സൈറ്റ് ആരംഭിച്ച് പ്രേഷിത പ്രവർത്തനം തുടങ്ങി.
ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട 136 അദ്ഭുതങ്ങൾ അദ്ദേഹം ഡിജിറ്റലായി രേഖപ്പെടുത്തി.
വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത വെബ്സൈറ്റുകൾ ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ആശ്രയമാണ്.
2006-ൽ രക്താർബുദം മൂലം 15-ാം വയസ്സിൽ കാർലോ മരണപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ നടന്നതായി സഭ അംഗീകരിച്ച നിരവധി അദ്ഭുതങ്ങൾ (കോസ്റ്ററിക്ക, ഫ്ലോറൻസ്) അദ്ദേഹത്തെ വിശുദ്ധപദവിയിലേക്ക് നയിച്ചു.
2023-ലെ ലിസ്ബൺ ലോക യുവജന ദിനാഘോഷത്തിൽ രക്ഷാധികാരികളിൽ ഒരാളായി അക്കുത്തിസിനെ പ്രഖ്യാപിച്ചിരുന്നു.
ഇന്ന് ജീൻസ്, നൈക്കി ഷൂസ് ധരിച്ച് ശവകുടീരത്തിൽ വിശ്രമിക്കുന്ന യുവാവിനെ ദൈവത്തിന്റെ “ഡിജിറ്റൽ ശുശ്രൂഷകൻ” എന്ന നിലയിൽ ലോകം ആദരിക്കുന്നു.
പിയർ ജോർജിയോ ഫ്രസാത്തി – പർവതാരോഹണത്തിൽ നിന്ന് വിശുദ്ധപദവിയിലേക്ക്
24-ാം വയസ്സിൽ ദൈവത്തിന് സമർപ്പിച്ച ജീവിതം പൂർത്തിയാക്കിയ മറ്റൊരാൾ പിയർ ജോർജിയോ ഫ്രസാത്തിയാണ്. പർവതാരോഹണവും കായികവും സാമൂഹിക സേവനവും ഒരുമിച്ച് ചേർത്ത ഫ്രസാത്തി, വിശ്വാസത്തിന്റെ തെളിച്ചം യുവജനങ്ങൾക്ക് പകർന്നു.
ദാരിദ്ര്യത്തിനുമെതിരെ പോരാടി, ജീവിതം ഒരു ദാനമായി മാറ്റിയ അദ്ദേഹം സഭ അംഗീകരിച്ച നിരവധി അദ്ഭുതങ്ങളുടെ അടിസ്ഥാനത്തിലാണ് വിശുദ്ധസ്ഥാനത്ത് എത്തിയിരിക്കുന്നത്.
പ്രഖ്യാപനച്ചടങ്ങിൽ മാർപാപ്പ പറഞ്ഞു:
“ദൈവത്തിന് സമർപ്പിച്ചുകൊണ്ട് ഇവർ അവരുടെ ജീവിതത്തിൽ നിന്ന് മാസ്റ്റർപീസുകൾ സൃഷ്ടിച്ചു.”
സൈബർ ലോകത്തെയും വിശ്വാസത്തെയും കൂട്ടിച്ചേർത്ത കാർലോയും, സാമൂഹിക പ്രവർത്തനത്തിലും ആത്മീയജീവിതത്തിലും അർപ്പിതനായ ഫ്രസാത്തിയും യുവജനങ്ങൾക്ക് മാതൃകയായിരിക്കും.