web analytics

സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നവരെ പൂട്ടാൻ പ്രത്യേക ഓർഡിനൻസ്

പനാജി: സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് ഉപയോ​ഗിച്ചാൽ കാർ, ബൈക്ക് ഓപ്പറേറ്റർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാനൊരുങ്ങി ​ഗോവ സംസ്ഥാന സർക്കാർ.

ലൈസൻസ് ഇല്ലാതെ സ്വകാര്യ വാഹനങ്ങൾ റെ​ന്റ് എ കാർ ബിസിനസ്സിനായി ഉപയോ​ഗിക്കുകയാണെങ്കിൽ അത്തരം വ്യക്തികൾക്കും ഓപ്പറേറ്റർമാർക്കുമെതിരെ ശക്തമായ നടപടിയെടുക്കും.

പനാജിയിലെ പോലീസ് ആസ്ഥാനത്ത് ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് പുതിയ തീരുമാനം. യോഗത്തിൽ ഐജിപി, ഡിഐജി, നോർത്ത് ഗോവ ഗതാഗത ഡയറക്ടർ, ട്രാഫിക് എസ്‍പി, പിഡബ്ല്യുഡി ചീഫ് എഞ്ചിനീയർ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

യോഗത്തിൽ സംസ്ഥാന അതിർത്തികളിലെ ചെക്ക്പോസ്റ്റുകളുടെ അവസ്ഥ, നിരീക്ഷണം, ഗതാഗത ക്രമീകരണങ്ങൾ എന്നിവ അവലോകനം ചെയ്തിരുന്നു.

വാണിജ്യ ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്ന റെന്റ്-എ-കാർ/ബൈക്ക് ഓപ്പറേറ്റർമാരുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നതിനുള്ള ഒരു ഓർഡിനൻസ് ഗതാഗത വകുപ്പ് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.

സ്വന്തമായി ലൈസൻസ് ഇല്ലെങ്കിലും സ്വകാര്യ വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നവർക്കും ഈ പുതിയ നിയമം ബാധകമാകും. സ്വകാര്യ വാഹനങ്ങളുടെ വാണിജ്യ ഉപയോഗം മൂലം സർക്കാരിന് വലിയ വരുമാന നഷ്‍ടം സംഭവിക്കുന്നുണ്ടെന്ന് ഗതാഗത വകുപ്പ് യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വാണിജ്യ ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതിനാലും ജിഎസ്‍ടി അടയ്ക്കാത്തതിനാലുമാണ് ഖജനാവിന് നഷ്‍ടം സംഭവിക്കുന്നത് എന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

2018 ൽ നിയമം ഭേദഗതി ചെയ്തുകൊണ്ട് വാടക കാർ-ബൈക്ക് കമ്പനികൾക്ക് ചില ഇളവുകൾ നൽകിയതായും പലരും അത് തെറ്റായി മുതലെടുത്തതായും ഗതാഗത വകുപ്പ് വ്യക്തമാക്കി.

2018-ൽ ഗതാഗത നിയമം ഭേദഗതി ചെയ്തുകൊണ്ട് പ്രധാന വാടക കാർ/ബൈക്ക് ഓപ്പറേറ്റർമാർക്ക് അവരുടെ അടുത്ത സഹായികളുമായി കരാറുകൾ ഉണ്ടാക്കാനും ബിസിനസ് ആരംഭിക്കാനും പ്രത്യേക അനുമതി നൽകിയിരുന്നു.

എന്നാൽ ആ വ്യക്തികളെ ജിഎസ്‍ടി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതാണ് പലരും മുതലെടുത്തതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

spot_imgspot_img
spot_imgspot_img

Latest news

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

Other news

ഒറ്റപ്പാലത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല! ദമ്പതികളെ വെട്ടിക്കൊന്നു; മരുമകൻ പിടിയിൽ

പാലക്കാട്: ശാന്തമായി ഉറങ്ങിക്കിടന്ന ഒറ്റപ്പാലം തോട്ടക്കര ഗ്രാമത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല....

ദീപക്കിന്റെ മരണത്തിൽ വിവാദ കുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ

ദീപക്കിന്റെ മരണത്തിൽ വിവാദ കുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ ഓടുന്ന ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന...

ഒറ്റ ഉറപ്പ് മാത്രം മതി… ഇനി ക്ഷേത്രങ്ങളിലേക്ക് കൊമ്പൻമാരെ സൗജന്യമായി കിട്ടും; അതും 5 വർഷത്തേക്ക്

ഒറ്റ ഉറപ്പ് മാത്രം മതി… ഇനി ക്ഷേത്രങ്ങളിലേക്ക് കൊമ്പൻമാരെ സൗജന്യമായി കിട്ടും;...

ഡൽഹിയിൽ ഭൂചലനം പ്രഭവ കേന്ദ്രം വടക്ക്

ഡൽഹിയിൽ ഭൂചലനം പ്രഭവ കേന്ദ്രം വടക്ക് ന്യൂഡൽഹി: ഡൽഹിയിൽ 2.8 തീവ്രതയുള്ള ഭൂചലനം...

ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല, സതീശനെ പറഞ്ഞാൽ തിരിച്ചു പറയും; പിന്തുണയുമായി മുരളീധരൻ

ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല, സതീശനെ പറഞ്ഞാൽ തിരിച്ചു പറയും; പിന്തുണയുമായി...

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ യൂട്യൂബിൽ 50 ലക്ഷം...

Related Articles

Popular Categories

spot_imgspot_img