ആർക്കും വേണ്ടാതായോ ഡീസലും പെട്രോളും
കൊച്ചി: ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും റഷ്യൻ എണ്ണയ്‌ക്കെതിരായ ഉപരോധങ്ങളും നിലനിൽക്കുന്നതിനിടയിലും ആഗോള ക്രൂഡ് ഓയിൽ വിപണിയിൽ വില സമ്മർദം കൂടുതൽ രൂക്ഷമാകുകയാണ്.
ഏഷ്യൻ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 62 ഡോളറിനോട് ചേർന്നും അമേരിക്കൻ WTI ക്രൂഡിന്റെ വില 58 ഡോളറിനു താഴെയുമായി വ്യാപാരം നടക്കുന്നു. ജനുവരി മുതൽ എണ്ണവിലയിൽ 20 ശതമാനത്തിലധികമാണ് ഇടിവ്.
ഉപഭോഗത്തേക്കാൾ കൂടുതലായി എണ്ണ വിപണിയിൽ എത്തുന്നതാണ് വിലയിടിവിന് പ്രധാന കാരണം.
റഷ്യൻ എണ്ണക്ക് ഉപരോധം പ്രഖ്യാപിച്ചതിനെത്തുടർന്ന് മറ്റു രാജ്യങ്ങൾ ഉത്പാദനം ഉയർത്തിയതും ആഗോള ഉപഭോഗത്തിൽ കുറവുണ്ടായതുമാണ് ഇതിന് പിന്നിൽ.
ഒപെക് രാജ്യങ്ങൾക്കൊപ്പം അമേരിക്ക, ബ്രസീൽ, ഗയാന എന്നിവയും വലിയ തോതിൽ ഉത്പാദനം കൂട്ടിയതോടെ ഒപെക്കിന്റെ വിപണി നിയന്ത്രണശേഷി കുറയുകയാണ്.
നേരത്തെ വിലതാഴെയായാൽ ഉത്പാദനം ചുരുക്കി വിപണി നിയന്ത്രിക്കുന്ന നിലപാട് ഒപെക് സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോഴത്തേക്ക് അത് ഫലപ്രദമല്ല.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായി അമേരിക്ക മുന്നിലാണ്. ദിവസേന ഏകദേശം 138 ലക്ഷം ബാരൽ എണ്ണയാണ് അമേരിക്ക ഉത്പാദിക്കുന്നത്.
റഷ്യൻ എണ്ണയ്‌ക്കെതിരായ ഉപരോധത്തിന്റെ ആഘാതം കുറയ്‌ക്കാൻ അമേരിക്കയുടെ ഈ ഉയർന്ന ഉത്പാദന ശേഷി സഹായകമായി.
ആഗോള തലത്തിൽ എണ്ണ ഉപഭോഗ വളർച്ചയും കുറയുകയാണ്. വ്യാവസായിക മന്ദഗതി, ചരക്ക് ഗതാഗതത്തിലെ ഇടിവ്, ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ച എന്നിവയാണ് ഉപഭോഗനിരക്കിൽ കുറവുണ്ടാക്കുന്ന പ്രധാന ഘടകങ്ങൾ.
ഇന്ത്യയ്ക്ക് ലഭിക്കുന്ന നേട്ടം:
എണ്ണവിലയിലെ ചലനങ്ങൾ ഉപഭോക്തൃനിലവാരത്തിൽ വലിയ മാറ്റമുണ്ടാക്കാത്തതുമൂലം പൊതുജനം ഈ പ്രവണതകൾ അധികം ശ്രദ്ധിക്കാറില്ല.
എന്നാൽ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്കു എണ്ണവിലയിലെ ഇടിവ് വലിയ ആശ്വാസമാണ്.
രാജ്യത്തെ എണ്ണ ആവശ്യത്തിന്റെയും 87.89 ശതമാനവും ഇറക്കുമതിയിലൂടെയാണ് എത്തുന്നത്. മൊത്തം ഇറക്കുമതി ചെലവിന്റെ ഏകദേശം 25 ശതമാനം എണ്ണയ്ക്കായി ചിലവാക്കുന്നു.
എണ്ണവില കുറയുന്നതോടെ ഇറക്കുമതി ചെലവ് താഴുകയും അതിലൂടെ പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാനും വ്യാപാരക്കമ്മി കുറയ്ക്കാനും രൂപയുടെ സ്ഥിരത ഉറപ്പാക്കാനും സാധിക്കും.
English Summary
Global crude oil prices continue to fall despite geopolitical tensions and sanctions on Russian oil. Brent crude is trading near $62 per barrel and WTI below $58, marking a decline of over 20% since January. Oversupply in the global market, increased production by countries like the U.S., Brazil, and Guyana, and reduced consumption are the major reasons.
OPEC’s influence in controlling oil prices has weakened as non-OPEC countries ramped up production. The U.S. is currently the world’s largest oil producer, outputting around 13.8 million barrels per day.
Oil consumption is slowing due to industrial slowdown, reduced freight movement, and the rise of electric vehicles.
For India—one of the world’s largest crude importers—the price drop is beneficial. With nearly 88% of its oil requirements met through imports, lower prices help reduce import bills, control inflation, reduce trade deficit, and stabilize the rupee.
global-crude-oil-price-drop-impact-india
എണ്ണവില, ക്രൂഡോയിൽ, അന്താരാഷ്ട്രവിപണി, ഒപെക്, യുഎസ്‌എ എണ്ണഉത്പാദനം, റഷ്യഉപരോധം, ഇന്ത്യഇറക്കുമതി, പണപ്പെരുപ്പം









