ന്യൂഡൽഹി: ഡൽഹി പൊലീസിനോട് തനിക്കൊരു ഗേൾ ഫ്രെണ്ടിനെ ഒപ്പിച്ചുതരാമോ എന്നായിരുന്നു യുവാവ് എക്സിൽ കുറിച്ചത്. ട്വീറ്റിന് മറുപടിയായി ഡൽഹി പൊലീസ് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ശിവം ഭരദ്വാജ് എന്ന യുവാവാണ് ഡൽഹി പൊലീസിനോട് അഭ്യർത്ഥന നടത്തിയത്. ട്വിറ്ററിൽ ഡൽഹി പൊലീസ് പങ്കുവെച്ച പുകയില വിരുദ്ധ പോസ്റ്ററിനു താഴെ കമന്റായി എത്തുകയായിരുന്നു യുവാവ്.
‘എനിക്ക് ഒരു കാമുകിയെ വേണം. കാമുകിയെ കണ്ടെത്താൻ നിങ്ങളെന്നെ സഹായിക്കണം. എനിക്ക് എപ്പോഴാണ് നിങ്ങളിൽ നിന്ന് തിരികെ സിഗ്നൽ ലഭിക്കുന്നത്’, യുവാവ് കുറിച്ചു. വൈകാതെ തന്നെ മറുപടിയുമായി പൊലീസും രംഗത്തെത്തി. ‘സാർ, യഥാർത്ഥത്തിൽ നിങ്ങളുടെ കാമുകിയെ കാണാതായിട്ടുണ്ടെങ്കിൽ, ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയും. നിങ്ങൾക്ക് പച്ച സിഗ്നൽ തന്നെ കിട്ടട്ടെ. ചുവപ്പ് ആകാതിരിക്കട്ടെ’ എന്നായിരുന്നു പൊലീസിൻ്റെ മറുപടി.
വൈറലായത് പൊലീസിൻ്റെ മറുപടിയായിരുന്നു. യുവാവ് ‘സിംഗിൾ’ എന്ന വാക്ക് തെറ്റായി കുറിച്ച് ‘സിഗ്നൽ’ എന്നാണ് എഴുതിയിരുന്നത്. അതിനെ ട്രോളിക്കൊണ്ടായിരുന്നു പൊലീസിൻ്റെ മറുപടി. പോസ്റ്റിനു താഴെ നിരവിധി പേരാണ് കമൻ്റുകളുമായി എത്തിയത്.
Read Also:ദേശാഭിമാനിയുടെ പുതിയ റസിഡന്റ് എഡിറ്ററായി എം സ്വരാജ്