തേക്കടിയിൽ കുരങ്ങിന്റെ ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുട്ടിയ്ക്ക് വീണു പരിക്കേറ്റു. ആലപ്പുഴ കറ്റാനം അനസ് അഹമ്മദിന്റെ മകൾ അയറയ്ക്കാണ് (7) പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.
മാതാപിതാക്കൾക്കൊപ്പം ബസിൽ വന്നിറങ്ങി ടൈഗറിന്റെ ഫോട്ടോ പോയിന്റിലേക്ക് പോകുന്നതിനിടെ കുരങ്ങ്, കുട്ടിയുടെ വസ്ത്രത്തിൽ പിടിച്ചുവലിക്കുകയായിരുന്നു. ഭയന്ന് ഓടിമാറാൻ ശ്രമിക്കുന്നതിനിടെ ട്രഞ്ചിനിടയിലേക്ക് വീഴുകയായിരുന്നു.
ചുണ്ടുകൾക്കും നാവിനടിയിലും മു റിവേറ്റതിനാൽ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രി യിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ല.
ഹൃദയാഘാതം; കുവൈത്തിൽ മലയാളി വിദ്യാർഥിനി അന്തരിച്ചു; വിടവാങ്ങിയത് പത്തനംതിട്ട സ്വദേശിനി
കുവൈത്തിൽ മലയാളി വിദ്യാർഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു. പത്തനംതിട്ട മേക്കൊഴൂർ മോഡിയിൽ ജിജി സാമുവേലിന്റെയും ആശയുടെയും മകൾ ഷാരോൺ ജിജി ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. കുവൈത്തിൽ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് പിതാവ് ജിജി സാമുവേൽ. മാതാവ് ആശ ആരോഗ്യമന്ത്രാലയത്തിൽ ഫിസിയോതെറപ്പിസ്റ്റാണ്. സഹോദരി ആഷ്‌ലി, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.