പ്രണയത്തിൽ നിന്നും പിന്മാറിയാൽ അച്ഛനെ കൊല്ലുമെന്ന് യുവാവിന്റെ ഭീഷണിയെത്തുടർന്നു 15 വയസ്സുകാരി ആത്മഹത്യ ചെയ്തു. കാസര്‍ഗോഡ് ബദിയടുക്കയില്‍ ആണ് സംഭവം. ബദിയടുക്ക സ്വദേശിയായ പതിനാറുകാരി പെണ്‍കുട്ടിയും മൊഗ്രാല്‍ സ്വദേശിയായ യുവാവും സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പം അറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയെ വിലക്കി. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറി. അഞ്ചുദിവസം മുമ്പ് പെണ്‍കുട്ടി സ്‌കൂള്‍ വിട്ടുവരുന്ന വഴി യുവാവ് വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി. ബന്ധത്തില്‍ നിന്നും പിന്മാറിയാല്‍ പിതാവിനെ വകവരുത്തുമെന്നായിരുന്നു ഭീഷണി. ഭയന്ന പെണ്‍കുട്ടി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ യുവാവിനെതിരെ കുട്ടിയുടെ ബന്ധുക്കള്‍ ബദിയടുക്ക പൊലീസിന് പരാതി നല്‍കിയിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ യുവാവിനെ സഹായിച്ച രണ്ടുപേര്‍ കൂടി പൊലീസിന്റെ നിരീക്ഷണത്തിലുള്ളതായാണ് സൂചന. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
————————————————————————————————————————————————————————————–
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
Also read: പത്തനംതിട്ടയിൽ ഗാനമേള ട്രൂപ്പിന്റെ വാഹനം അപകടത്തിൽപ്പെട്ടു; രണ്ടു മരണം; ഒരാൾക്ക് ഗുരുതര പരിക്ക്