ആലപ്പുഴ: ആലപ്പുഴ ബീച്ചിനടുത്ത് നിർമ്മാണത്തിലിരുന്ന ബൈപ്പാസിന്റെ ഉയരപ്പാതയുടെ ഗർഡറുകൾ നിലംപതിച്ചു. ഉയരപ്പാതയുടെ നാല് ഗർഡറുകളാണ് നിലംപൊത്തിയത്.
എന്നാൽ അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന് പിന്നാലെ ജില്ലാ കളക്ടർ അലക്സ് വർഗീസ് അപകടസ്ഥലത്തെത്തി.
നാഷണൽ ഹൈവേ അതോറിറ്റിയുടെ ഉദ്യോഗസ്ഥരോട് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നു.
രണ്ട് മേൽപ്പാതകളാണ് ഇവിടെയുള്ളത്. ഇതിൽ ഒന്നിന്റെ നിർമാണം ഇപ്പോഴും പുരോഗമിക്കുകയാണ്. രണ്ടാമത്തേതാണ് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.
ഗർഡറുകൾ നിലംപതിച്ചതിന് കാരണം ബലക്ഷയമാണെന്ന ആരോപണത്തിൽ വിശദപരിശോധന നടത്തുമെന്നും കളക്ടർ ഉറപ്പുപറഞ്ഞിട്ടുണ്ട്. സംഭവത്തിൽ അഴിമതി ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്.
നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരത്തിൽ സംശയമുണ്ടെന്നും പരിശോധനകളാവശ്യമാണെന്നും നാട്ടുകാർ പറഞ്ഞു.