പോർട്ടോ: ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ച് കൂറ്റൻ റോൾ മേഘം. തിങ്കളാഴ്ച്ചയാണ് പോർച്ചുഗലിന്റെ തീരപ്രദേശത്ത് സുനാമിത്തിരകളെ അനുസ്മരിപ്പിക്കുന്ന റോൾ മേഘം രൂപപ്പെട്ടത്.
പോർച്ചുഗലിൽ ഉഷ്ണതരംഗം വീശിയടിച്ചപ്പോഴാണ് റോൾ മേഘങ്ങൾ പ്രത്യക്ഷപ്പെട്ടത്.
150 കിലോ മീറ്റർ വരെ നീളത്തിൽ റോൾ മേഘങ്ങൾ രൂപപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
സമുദ്രത്തിൽ നിന്ന് ഒരു മേഘം ഉയർന്നുവന്ന് കടൽത്തീരത്തേക്ക് നീങ്ങുന്നത് വീഡിയോയിൽ കാണാം.
ആദ്യ കാണുമ്പോൾ കൂറ്റൻ തിരമാല ഉയർന്ന് കരയിലേക്ക് അടുക്കുകയാണെന്നേ തോന്നൂ. മേഘങ്ങൾ അടുക്കുമ്പോൾ, ശക്തമായ കാറ്റ് വീശുകയും ചെയ്തു.
സോഷ്യൽമീഡിയയിൽ പ്രചരിച്ച ബാ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
മേഘങ്ങൾ ട്യൂബ് ആകൃതിയിൽ തിരശ്ചീനമായി നീങ്ങുന്നതാണ് റോൾ മേഘം എന്നു പറയുന്നത്. ഭീമൻ തിരമാലയോട് സാമ്യമുള്ളവയാണ് റോൾ മേഘങ്ങൾ.
ഒറ്റനോട്ടത്തിൽ പട്ടുകൂറ്റൻ സുനാമിത്തിരയാണെന്ന് തോന്നും.
ഇടിമിന്നലിന്റെ അരികിൽ, താരതമ്യേന തണുത്ത വായു ചൂടുള്ളതും ഈർപ്പമുള്ളതുമായ വായുവിലേക്ക് നീങ്ങുമ്പോഴാണ് റോൾ മേഘങ്ങൾ രൂപം കൊള്ളുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.
ഇത് അപൂർവ കാലാവസ്ഥാ പ്രതിഭാസമെന്നാണ് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത്.
താഴ്ന്നതും തിരശ്ചീനവും ട്യൂബ് ആകൃതിയിലുള്ളതും താരതമ്യേന അപൂർവവുമായ ഒരു തരം ആർക്കസ് മേഘമാണ് റോൾ മേഘം.
പോർച്ചുഗൽ വൻകരയിൽ കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്ന സമയത്താണ് ഈ അപൂർവ പ്രതിഭാസം സംഭവിച്ചതെന്ന് യൂറോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
English Summary :
Giant Roll Cloud Sparks Concern Among Public
On Monday, a massive roll cloud resembling tsunami waves formed over the coastal region of Portugal, triggering anxiety and amazement among residents.