കടുത്ത തൊഴിലാളി ക്ഷാമത്തെ തുടർന്ന് കുടിയേറ്റ നിയമങ്ങൾ ഉദാരമാക്കാൻ ജർമനി ഒരുങ്ങുന്നതായി റിപ്പോർട്ട്. തൊഴിലാളി ക്ഷാമം ജർമനിയുടെ സമ്പദ് വ്യവസ്ഥയെ ഉൾപ്പെടെ ബാധിച്ചു തുടങ്ങിയതോടെയാണ് നടപടി.സർവകലാശാലകളിൽ വിദേശ വിദ്യാർഥികൾ എത്തുന്നതോടെ വിദഗ്ദ്ധ തൊഴിലാളികളെ കൂടുതലായി ലഭിയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് ഭരണകൂടം. നിലവിൽ 14 ശതമാനം വരെയാണ് ജർമൻ സർവകലാശാലകളിലെ വിദേശ വിദ്യാർഥികളുടെ സാനിധ്യം . ഇതിൽ ഏറെയും ഇന്ത്യൻ വിദ്യാർഥികളാണ്. കുടിയേറ്റ നയം ഉദാരമാക്കുന്നതോടെ കൂടുതൽ അവസരങ്ങൾ ഇന്ത്യൻ വിദ്യാർഥികൾക്ക് ലഭിയ്ക്കും.