മ്യൂണിക്ക്: യൂറോ കപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ആതിഥേയരായ ജര്‍മനി. വാശിയേറിയ പോരാട്ടത്തില്‍ ഹംഗറിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനി വീഴ്ത്തിയത്.Germany beat Hungary by two goals
ശക്തമായ പോരാട്ടം ഹംഗറി കാഴ്ചവെച്ചെങ്കിലും തട്ടകത്തിന്റെ ആധിപത്യത്തോടെ കളിച്ച ജര്‍മനി ജയം നേടിയെടുക്കുകയായിരുന്നു. ഗ്രൂപ്പ് എയില്‍ രണ്ടാം ജയം നേടിയ ജര്‍മനി തലപ്പത്ത് തുടരുകയാണ്.
മത്സരത്തിലുടനീളം ജർമനി ആധിപത്യം തുടർന്നെങ്കിലും ലഭിച്ച മികച്ച അവസരങ്ങൾ ഗോളാക്കിമാറ്റാൻ സാധിക്കാത്തത് ഹംഗറിക്ക് തിരിച്ചടിയായി. 2016-ൽ ഓസ്ട്രിയക്കെതിരേ 2-0ന് ജയിച്ച ശേഷം പിന്നീട് ഇതുവരെ ഹംഗറിക്ക് യൂറോ കപ്പിൽ ഒരു ജയം നേടാൻ സാധിച്ചിട്ടില്ല.
കളിതുടങ്ങി 15-ാം സെക്കൻഡിൽ തന്നെ ഹംഗറി ഗോളനടുത്തെത്തിയിരുന്നു. കിക്കോഫിന് തൊട്ടുപിന്നാലെ ജർമൻ ഡിഫൻഡർ അന്റോണിയോ റുഡിഗറിന്റെ പിഴവിൽ നിന്ന് പന്ത് ലഭിച്ച റോളണ്ട് സല്ലായിയുടെ ഗോൾശ്രമം പക്ഷേ ജർമൻ ഗോൾകീപ്പർ മാനുവൽ നൂയർ അവിശ്വസനീയമായി രക്ഷിച്ചെടുത്തു.
സ്റ്റുട്ഗർട്ടിലെ എംഎച്ച്പി അരീനയിൽ ജമാൽ മുസിയാലയും (22–ാം മിനിറ്റ്) ഇൽകായ് ഗുണ്ടോവനുമാണ് (67–ാം മിനിറ്റ്) ജർമനിക്കായി ഗോൾ നേടിയത്. ജർമനിയുടെ ആധിപത്യത്തിനിടയിലും ആവേശം വിടാതെ കളിച്ച ഹംഗറി പലവട്ടം ഗോളിനടുത്തെത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി.
ഹാഫ്ടൈമിനു തൊട്ടു മുൻപ് റോളണ്ട് സലായ് ജർമൻ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ് ആയിപ്പോയി. 90–ാം മിനിറ്റിൽ ഹംഗറിയുടെ ഒരു ശ്രമം ജോഷ്വ കിമ്മിക് ഗോൾലൈൻ ക്ലിയറൻസിലൂടെ രക്ഷപ്പെടുത്തുകയും ചെയ്തു.
സ്റ്റുട്ഗർട്ടുകാരനായ മുസിയാലയുടെ ഓരോ നീക്കങ്ങൾക്കും ആർപ്പുവിളിച്ച ഗാലറിയുടെ ആരവം ഏറ്റവും ഉയർന്നു മുഴങ്ങിയത് ആദ്യം പകുതിയിൽ ഇരുപത്തിയൊന്നുകാരൻ മിഡ്ഫീൽഡർ ഗോൾ നേടിയപ്പോൾ.
ഹംഗറി പെനൽറ്റി ഏരിയയിൽ ക്യാപ്റ്റൻ ഗുണ്ടോവൻ മറിച്ചു നൽകിയ പന്ത് മുസിയാല തന്ത്രപരമായി ഗോളിലേക്കു തിരിച്ചുവിട്ടു. രണ്ടാം പകുതിയിൽ മാക്സിമിലിയൻ മിറ്റെൽസ്റ്ററ്റിന്റെ അസിസ്റ്റിൽ നിന്ന് ഗുണ്ടോവനും ലക്ഷ്യം കണ്ടതോടെ ജർമൻ ജയം പൂർണം.