മഴ രസംകൊല്ലിയായ മത്സരത്തിൽ ഇടിയും മിന്നലും പോലെ രണ്ടു ഗോളുകൾ; ഡെന്മാര്‍ക്കിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പ്പിച്ച് ജര്‍മനി ക്വാര്‍ട്ടറില്‍

ഡോര്‍ട്ട്മുണ്‍ഡ്: യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പ്പിച്ച് ജര്‍മനി ക്വാര്‍ട്ടറില്‍. കയ് ഹാവെര്‍ട്ട്സ്, ജമാല്‍ മുസിയാള എന്നിവരാണ് ജര്‍മനിക്കായി സ്‌കോര്‍ ചെയ്തത്.Germany beat Denmark by two goals in the Euro Cup pre-quarters.

ആദ്യ പകുതിയില്‍ മഴയും ഇടിമിന്നലും കാരണം കളി താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. രണ്ടാംപകുതിയിലായിരുന്നു ഇരുഗോളുകളും. 52-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഹാവെര്‍ട്സ് ഗോളാക്കി മാറ്റുകയായിരുന്നു.

പെനാല്‍റ്റി ഏരിയയില്‍വെച്ച് ഡെന്‍മാര്‍ക്കിന്റെ ജോഷിം ആന്‍ഡേഴ്സന്റെ പന്തില്‍ കൈ തട്ടിയത് വാര്‍ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഇതോടെയാണ് ജര്‍മനിക്കനുകൂലമായ പെനാല്‍റ്റി ലഭിച്ചത്.

67-ാം മിനിറ്റില്‍ ജമാല്‍ മുസിയാളയുടെ ഗോളെത്തി. ബോക്സിന്റെ ഇടതുവശത്തുനിന്ന് മുസിയാള തൊടുത്തുവിട്ട ഷോട്ട് വലയുടെ വലതുവശത്ത് ചെന്നു പതിച്ചു. ഷ്ളോട്ടര്‍ബെക്കിന്റെ അസിസ്റ്റില്‍നിന്നായിരുന്നു രണ്ടാമത്തെ ഗോള്‍.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

Related Articles

Popular Categories

spot_imgspot_img