ഇരയിൽ നിന്നും വേട്ടക്കാരനായി ഇസ്രയേൽ. ആശുപത്രിയിലെ മിസൈൽ ആക്രമണം പൊറുക്കില്ലെന്ന് ലോകം. അമേരിക്കൻ പ്രസിഡന്റ് ജോ ബേഡന്റെ ഇസ്രയേൽ യാത്രയെ നാണം കെടുത്തി ​ഗാസ ആശുപത്രി ആക്രമണം.

ന്യൂസ് ഡസ്ക്ക് : അർദ്ധരാത്രി ​ഗാസയിലെ അൽ അഹ്ലി ആശുപത്രിയിൽ വീണ മിസൈൽ ഇസ്രയേലിനെ പ്രതികൂട്ടിൽ നിറുത്തുന്നു. വീട് നഷ്ട്ടപ്പെട്ടവരും പരിക്കേറ്റവരുമായ ആയിരണകണക്കിന് പേർ‌ ആക്രമണ സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നു. അഞ്ഞൂറിലേറെ പേർ മരിച്ചുവെന്നാണ് പ്രാഥമിക നി​ഗമനം. രക്ഷാ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം മാത്രമേ ശരിയായ കണക്ക് ലഭിക്കുകയുള്ളുവെന്ന് പാലസ്തീൻ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഒരാഴ്ച്ചയായി ഇസ്രയേൽ നടത്തുന്ന മിസൈൽ ആക്രമണങ്ങളിൽ ഏറ്റവും രക്തരൂക്ഷിതമായ സംഭവമായി ആശുപത്രി ആക്രമണത്തെ അന്താരാഷ്ട്രമാധ്യമങ്ങൾ ചൂണ്ടികാട്ടുന്നു. ഇസ്രയേലിന് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബേഡൻ ടെൽ അവീൻ എയർപോർട്ടിലേയ്ക്ക് എത്തുന്ന സമയത്താണ് ആശുപത്രി ആക്രമണം സംഭവിച്ചത്.അമേരിക്ക പ്രസിഡന്റുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച്ചകൾ അറബ് രാഷ്ട്രങ്ങൾ റദാക്കി തുടങ്ങി. ജോർദാൻ രാജാവ് ഔദ്യോ​ഗികമായി കൂടിക്കാഴ്ച്ച റദാക്കിയതായി ജോ ബേഡനെ അറിയിച്ചു. ഇസ്രയേൽ പ്രസിഡന്റ് ബഞ്ചമിൻ നെത്യാഹുവിനെ മാത്രം കണ്ട് ബേഡന് അമേരിക്കയിലേയ്ക്ക് മടങ്ങേണ്ടി വരും.

ആശുപത്രി ആക്രമണത്തിന് കാരണം ഹമാസിന്റ മിസൈൽ ലക്ഷ്യം തെറ്റി പതിച്ചതാണെന്ന നെത്യാഹുവിന്റെ ആരോപണം പരിഹാസ്യമാണെന്ന് അറബ് രാഷ്ട്രങ്ങൾ വിമർശിക്കുകയും ചെയ്യുന്നു. മുഖം രക്ഷിക്കാൻ ഇസ്രയേലിനെ അനുനയിപ്പിക്കാൻ അമേരിക്ക ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മുന്നിലുള്ളത് രണ്ട് മാർ​ഗങ്ങൾ.

രണ്ട് മാ​ർ​ഗങ്ങളാണ് അമേരിക്കയ്ക്ക് മുന്നിലുള്ളതെന്ന് വിദ​ഗദ്ധർ ചൂണ്ടികാട്ടുന്നു. ഒന്നാമത്തേത് , അടിയന്തരമായി വെടിനിറുത്തൽ പ്രാമ്പല്യത്തിലാക്കുക . രണ്ടാമത്തേത്, ​ഗാസയ്ക്കുള്ള ഐക്യരാഷ്ട്രസഭയുടെ മരുന്നുകളും ആഹാരവും കുടിവെള്ളവും ഈജിപ്ത് അതിർത്തിയിൽ കെട്ടികിടക്കുന്നു. ഇത് ​ഗാസയിലേയ്ക്ക് എത്തിക്കാനുള്ള ഈജിപ്ത്- പാലസ്തീൻ അതിർത്തി തുറക്കുക.ഹമാസിനെതിരായ ആക്രമണം പാലസ്തീനെതിരായി മാറിയെന്ന അറബ് രാഷ്ട്രങ്ങളുടെ ആരോപണം ശരി വയ്ക്കുന്നതാണ് ആശുപത്രി സ്ഫോടനം. അത് കൊണ്ട് തന്നെ പ്രശ്ന പരിഹാരത്തിനായി ഇസ്രയേലിന് എന്തെങ്കിലും ചെയ്തേ മതിയാകു.

ഇടപെടുമെന്ന് ചൈനയും റഷ്യയും

ഇസ്രയേൽ യുദ്ധത്തിൽ അമേരിക്ക കുടുങ്ങി കിടക്കുമ്പോൾ സംയുക്ത വികസനപദ്ധതികൾ തീരുമാനിക്കാൻ ഉച്ചക്കോടി ചേരുകയാണ് റഷ്യയും ചൈനയും.

ബീജിങ്ങിൽ ചേരുന്ന ഉച്ചക്കോടിയിൽ ഐക്യരാഷ്ട്ര സഭ അദ്ധ്യക്ഷൻ പങ്കെടുക്കുന്നു. വിയറ്റ്നാം, തായ്ലൻഡ്,മ​ഗോളിയ , ചില്ലി , ഹം​ഗേറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ഉച്ചക്കോടി.

മേഖലയിലെ സംഘർഷം വീക്ഷിച്ച് വരുകയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങ് അറിയിച്ചു. ആവിശ്യമെങ്കിൽ രാഷ്ട്രിയമായി ഇടപെടേണ്ടി വരുമെന്നും അദേഹം വ്യക്തമാക്കി. ഇസ്രയേൽ- പാലസ്തീൻ സംഘർ‌ഷത്തിൽ പാലസ്തീനെ പിന്തുണയ്ക്കുന്ന നിലപാടാണ് ചൈനയ്ക്കും റഷ്യയ്ക്കും ഉള്ളത്. ഉച്ചക്കോടിയ്ക്ക ശേഷം ചൈനീസ് നയതന്ത്രജ്ഞൻ അറബ് രാഷ്ട്രങ്ങൾ സന്ദർശിക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാനും- സൗദി അറേബ്യയും ചൈനയുമായി നല്ല ബന്ധത്തിലാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പറഞ്ഞ് തീർത്തത് ചൈനയുടെ മധ്യസ്ഥതയിലാണ്. അമേരിക്കയേക്കാൾ ഇറാനും ,ഖത്തറും ,സൗദി അറേബ്യയും ചൈനയെ വിശ്വസിക്കുന്നു. പക്ഷെ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെത്യാഹു ചൈനയോട് അകൽച്ച കാണിക്കുന്ന ലോക നേതാക്കളിൽ ഒരാളായാണ് അറിയപ്പെടുന്നത്. അത് കൊണ്ട് തന്നെ പാലസ്തീനേയും – ഇസ്രയേലിനേയും ഒരേ മേശയ്ക്ക് ഇരുവശത്തും ഇരുത്താൻ ചൈനയ്ക്ക് സാധിക്കില്ല. പക്ഷെ സമർദത്തിലൂടെ ഇസ്രയേലിനെ വരുതിയ്ക്ക് നിറുത്താൻ ഷീ ജിങ്പിങ്ങിന് കഴിയുമെന്ന് അറബ് രാഷ്ട്രങ്ങൾ കരുതുന്നു.അതിനുള്ള നീക്കമാകും തുടർന്നുള്ള ദിവസങ്ങളിൽ ഉണ്ടാവുക.

 

Read Also : 18.10.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

Related Articles

Popular Categories

spot_imgspot_img