web analytics

ചുമതലകളിൽ നിന്ന് ഒഴിവാക്കണം, രാഷ്ട്രീയം അവസാനിപ്പിക്കുന്നു; അപ്രതീക്ഷിത പ്രഖ്യാപനവുമായി ഗൗതം ഗംഭീർ

ന്യൂഡൽഹി: സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീർ. സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനം സമൂഹ മാധ്യമമായ എക്സിലൂടെയാണ് ഗംഭീർ അറിയിച്ചത്. ബിജെപി നേതാവായ ഗംഭീർ ഈസ്റ്റ് ഡൽഹിയെയാണ് ലോക്സഭയിൽ പ്രതിനിധീകരിക്കുന്നത്.

ക്രിക്കറ്റിൽ ഏറ്റെടുത്ത ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും അവ പൂർത്തിയാക്കാനാണ് രാഷ്ട്രീയം നിർത്തുന്നതെന്നുമാണ് ഗംഭീറിന്റെ വിശദീകരണം. ‘രാഷ്ട്രീയ ചുമതലകളിൽ നിന്ന് എന്നെ ഒഴിവാക്കണമെന്നു ബഹുമാനപ്പെട്ട പാർട്ടി പ്രസിഡന്റ് ജെ.പി.നഡ്ഡാജിയോട് ഞാൻ അഭ്യർഥിച്ചു. ക്രിക്കറ്റിൽ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ജനങ്ങളെ സേവിക്കാൻ എനിക്ക് അവസരം നൽകിയതിനു ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ജയ്ഹിന്ദ്’ എന്നായിരുന്നു എക്സിൽ ഗംഭീർ കുറിച്ചത്.

2019 മാർച്ചിൽ ബിജെപിയിൽ ചേർന്ന ഗംഭീർ, അതിനുശേഷം ഡൽഹിയിൽ പാർട്ടിയുടെ പ്രമുഖ നേതാവായി മാറി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 6,95,109 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈസ്റ്റ് ഡൽഹിയിൽ നിന്നും അദ്ദേഹം വിജയിച്ചത്. അതേസമയം,2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗൗതം ഗംഭീറിന് സീറ്റു ലഭിക്കില്ലെന്നു നേരത്തെ തന്നെ അഭ്യൂഹം പരന്നിരുന്നു. ഇതു മുൻകൂട്ടി കണ്ടാണ് ഗംഭീർ രാഷ്ട്രീയം അവസാനിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

 

Read Also: പഞ്ചാബിലും ഗുജറാത്തിലും ബംഗാളിലുമൊന്നും പാർട്ടിയില്ലല്ലോ അതിനാൽ ഒഴിവാക്കി പാടിയതാവും; പാലോട് രവിയെ ട്രോളി കെ.മുരളീധരൻ

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

നെടുമ്പാശ്ശേരി സ്വദേശിനിയായ ശബരിമല തീർഥാടകയുടെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ പരാതി

നെടുമ്പാശ്ശേരി സ്വദേശിനിയായ ശബരിമല തീർഥാടകയുടെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് തുന്നിക്കെട്ടി;...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

സിപിഎം സമരത്തിൽ പങ്കെടുത്തില്ല; ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി

സിപിഎം സമരത്തിൽ പങ്കെടുത്തില്ല; ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി പേരാവൂർ:...

പണമെണ്ണാൻ ആളില്ല; ശബരിമലയിൽ നാണയങ്ങൾ കുന്നുകൂടുന്നു

പണമെണ്ണാൻ ആളില്ല; ശബരിമലയിൽ നാണയങ്ങൾ കുന്നുകൂടുന്നു ശബരിമല: കോടികളുടെ വരുമാനം ലഭിക്കുന്ന ശബരിമലയിൽ...

നറുക്കെടുപ്പ് ലംഘനം; കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റദ്ദാക്കി

നറുക്കെടുപ്പ് ലംഘനം; കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റദ്ദാക്കി പത്തനംതിട്ട: പത്തനംതിട്ട...

Related Articles

Popular Categories

spot_imgspot_img