കോഴിക്കോട്: ട്രെയിനിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. വിവേക് എക്സ്പ്രസിൽ നിന്നാണ് ആറു കിലോ കഞ്ചാവ് പിടികൂടിയത്. എക്സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്‌ക്വാഡും ആർപിഎഫും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു.
സന്ധ്രാഖചിയിൽനിന്നു മംഗളൂരുവിലേക്കു പോകുന്ന ട്രെയിനിലെ എസി കംപാർട്മെന്റിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്. ഉടമസ്ഥൻ ഇല്ലാതെ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
എക്സൈസ് ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി കോഴിക്കോട് അസി.എക്സൈസ് കമ്മിഷണർ ആർ.എൻ.ബൈജുവിന്റെ നിർദേശപ്രകാരമാണ് ട്രെയിനിനുള്ളിൽ പരിശോധന നടത്തിയത്. പ്രതിയെ പിടികൂടാനുള്ള പരിശോധന നടന്നുവരികയാണെന്ന് കോഴിക്കോട് അസി.എക്സൈസ് കമ്മിഷണർ അറിയിച്ചു.
കളമശേരി പോളിയിലെ കഞ്ചാവ് കേസ്; അഭിരാജിനെ എസ്എഫ്‌ഐയിൽ നിന്ന് പുറത്താക്കി
കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിലെ മെൻസ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതിയായ അഭിരാജിനെ പുറത്താക്കിയെന്ന് എസ്എഫ്‌ഐ. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ അഭിരാജിനെതിരെ നടപടിയെടുത്തതായി എസ്എഫ്‌ഐ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അറസ്റ്റിലായ മൂന്ന് പേര്‍ കെഎസ്‌യു നേതാക്കളാണെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.
കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട കെഎസ്‌യു നേതാക്കളുടെ ചിത്രങ്ങളും എസ്എഫ്ഐ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. കേസിൽ ജയിലില്‍ കിടക്കുന്ന മൂന്നു പേരും കെഎസ്‌യു നേതാക്കളാണ്. കഞ്ചാവ് വേട്ടയില്‍ മാധ്യമങ്ങള്‍ പക്ഷപാതപരമായി വാര്‍ത്തകള്‍ കൊടുത്തുവെന്നും എസ്എഫ്‌ഐയെ ബോധപൂര്‍വ്വം ആക്രമിക്കാനുള്ള ആയുധമായി സംഭവം ഉപയോഗിക്കുകയാണെന്നും സഞ്ജീവ് ആരോപിച്ചു.