web analytics

പിറന്നാൾ ആഘോഷിക്കാൻ ഗുണ്ടകളുടെ ‘ഗെറ്റ്ടുഗതർ’; വിവരമറിഞ്ഞു കയ്യോടെ പൊളിച്ചടുക്കി പോലീസ് സംഘം; സംഭവം എറണാകുളം വാരാപ്പുഴയിൽ

എറണാകുളം വാരാപ്പുഴയിൽ പിറന്നാൾ ആഘോഷത്തിനു വേണ്ടി ഒത്തുകൂടിയ ഗുണ്ടകള്‍ പൊലീസ് പിടിയില്‍. വീട് വളഞ്ഞാണ് പൊലീസ് എട്ടു ഗുണ്ടകളെ അറസ്റ്റ് ചെയ്തത്. റൂറൽ എസ്.പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. (Gangsters ‘get together’ to celebrate birthdays; The police team got the information and demolished it)

കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ പ്രതികളാണിവര്‍. വിവിധ ജില്ലകളിൽനിന്നുള്ളവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. പോലീസിനെക്കണ്ടു ഇവർ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ വളഞ്ഞിട്ടു പിടികൂടുകയായിരുന്നു.

ALSO READ:

പിഎസ്‍സി കോഴയിൽ ഇങ്ങനൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ച് കാണില്ല; പരാതിക്കാരന് പരാതി ഇല്ല; എവിടെ നിന്നോ പൊട്ടി മുളച്ച ആരോപണം; പ്രമോദുമായി യാതൊരു പണമിടപാടും ഉണ്ടായിട്ടില്ലെന്ന് ശ്രീജിത്ത്

കോഴിക്കോട്: പിഎസ്‍സി കോഴ വിവാദത്തില്‍ നിർണായക ട്വിസ്റ്റ്. പ്രമോദ് കോട്ടൂളി പണം വാങ്ങിയില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്ത്‌ പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തോട് ആയിരുന്നു പ്രതികരണം. Crucial twist in PSC bribery scandal

പ്രമോദ് എന്റെ നല്ല സുഹൃത്താണെന്നും പ്രമോദുമായി യാതൊരു പണമിടപാടും ഉണ്ടായിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു. പണം വാങ്ങി എന്നൊരു പരാതി ആർക്കും കൊടുത്തിട്ടില്ലെന്നും ശ്രീജിത്ത്‌ പറഞ്ഞു.

എന്റെ പേര് എങ്ങനെ വന്നു എന്നതിൽ വ്യക്തതയില്ലെന്നും തിരികെ വന്ന ശേഷം പ്രമോദിനോട് സംസാരിക്കുമെന്നും ശ്രീജിത്ത്‌ കൂട്ടിച്ചേര്‍ത്തു.

ചേവായൂര്‍ സ്വദേശിയായ പ്രമോദ് കോട്ടൂളി പ്ലൈവുഡ് വ്യാപാരിയാണ്. കോഴ വിവാദത്തിന് പിന്നാലെ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കിയിരുന്നു. 

പ്രമോദ് വേണ്ടപ്പെട്ട സുഹൃത്താണ്. തന്റെ ഭാര്യ ഹോമിയോ ഡോക്ടറാണ്. മംഗലാപുരത്ത് നല്ല ജോലിയുണ്ട്. അവര്‍ നിലവില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. ഭാര്യയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും ശ്രീജിത്ത്  പറഞ്ഞു.

കോഴ വിവാദവുമായി ബന്ധപ്പെട്ട് സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രമോദ് കോട്ടുളി ഇന്നലെ ശ്രീജിത്തിന്റെ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. അമ്മക്കും മകനുമൊപ്പമായിരുന്നു സമരം. 

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തന്നെ അക്രമിക്കുകയാണെന്നും പ്രമോദ് പറഞ്ഞിരുന്നു. താന്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടില്ല. തന്റെ പാര്‍ട്ടി തോല്‍ക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. 

പക്ഷെ സത്യാവസ്ഥ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. അതിനാണ് കുത്തിയിരിപ്പ് സമരം നടത്തുന്നതെന്നുമായിരുന്നു പ്രമോദിന്റെ പ്രതികരണം. സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും അതു പുറത്തുകൊണ്ടുവരണമെന്നും പ്രമോദ് പറഞ്ഞിരുന്നു.

പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്നും പിഎസ്സി കോഴയുമായി ബന്ധപ്പെട്ട് ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനും പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയതിനുമാണ് നടപടിയെന്നും പി മോഹനന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

പാര്‍ട്ടി ഭരണഘടന അനുസരിച്ച് എല്ലാ വശങ്ങളും പരിശോധിച്ചാണ് നടപടി. ഏകകണ്ഠമായാണ് പ്രമോദിനെ പുറത്താക്കാനുള്ള തീരുമാനം ജില്ലാ കമ്മിറ്റിയെടുത്തതെന്നും പി മോഹനന്‍ പറഞ്ഞിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

പുഴയോരത്തെ പൊന്തക്കാട്ടിലൂടെ ഒരു കിലോമീറ്ററോളം ഓടിയ ശേഷം ആറ്റിലേക്ക് ചാടി, കുത്തൊഴുക്കിൽപ്പെട്ട ബാലന് രക്ഷകനായി യുവാവ്

പുഴയോരത്തെ പൊന്തക്കാട്ടിലൂടെ ഒരു കിലോമീറ്ററോളം ഓടിയ ശേഷം ആറ്റിലേക്ക് ചാടി, കുത്തൊഴുക്കിൽപ്പെട്ട...

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച് നടി പാർവതി കൃഷ്ണ

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച്...

വീട്ടമ്മയെ ലൈംഗികമായി പീ‍ഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ കേസ്

വീട്ടമ്മയെ ലൈംഗികമായി പീ‍ഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ കേസ് വീട്ടമ്മ നൽകിയ ലൈംഗിക പീഡന...

‘നിന്നെ ഞാന്‍ ഗര്‍ഭിണിയാക്കും’ എന്ന് വീമ്പിളക്കുന്നവരോട്…’ഒരു അബദ്ധം പറ്റിപ്പോയി’ എന്ന് പറയേണ്ടി വരരുത്; മുന്നറിയിപ്പുമായി ഡോ. ഹാരിസ് ചിറക്കല്‍

'നിന്നെ ഞാന്‍ ഗര്‍ഭിണിയാക്കും' എന്ന് വീമ്പിളക്കുന്നവരോട്…'ഒരു അബദ്ധം പറ്റിപ്പോയി' എന്ന് പറയേണ്ടി...

Related Articles

Popular Categories

spot_imgspot_img