പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. പാലക്കാട് വല്ലപ്പുഴയിൽ ഇന്നലെ രാത്രി . 10.20 ഓടെയാണ് അപകടമുണ്ടായത്. അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് അപകടം ഉണ്ടായത്. ഒരുമാസത്തോളമായി മത്സരം വല്ലപ്പുഴയില്‍ നടക്കുന്നുണ്ട്.
ഫുട്ബോൾ കളി നടക്കുന്നതിനിടെ ഏറ്റവും പിന്‍വശത്തെ ഗ്യാലറിയിലെ മൂന്ന് പടികൾ പൊളിഞ്ഞു വീഴുകയായിരുന്നു. അടയ്ക്കാ മരം ഉപയോഗിച്ചാണ് ഗ്യാലറി ഉണ്ടാക്കിയിരുന്നത്. ഇന്ന് ഫൈനല്‍ മത്സരമായിരുന്നു. ഫൈനലില്‍ കൂടുതല്‍ ആളുകളെത്തി. ഇതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന.
ഫയര്‍ഫോഴ്‌സും പോലീസും സംഭവസ്ഥലത്തെത്തി. കാണികളുടെ എണ്ണം കൂടിയതാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. ആരുടേയും പരിക്ക് ഗുരുതരമല്ല.