web analytics

ഗഗൻയാൻ ദൗത്യം; ക്രൂ മോഡ്യൂള്‍ ഹെലികോപ്റ്ററില്‍ നിന്ന് താഴെയിടും; അതിസങ്കീർണമായ എയർഡ്രോപ്പ് പരീക്ഷണത്തിന് ഒരുങ്ങി ഐഎസ്ആർഒ

ന്യുഡൽഹി: ഗഗൻയാൻ ദൗത്യത്തിൽ അതിസങ്കീർണമായ എയർഡ്രോപ്പ് പരീക്ഷണത്തിന് ഒരുങ്ങി ഐഎസ്ആർഒ. പാരച്യൂട്ടുകൾ പൂർണമായി തുറക്കാതിരിക്കുന്നതും തുറക്കാൻ വൈകുന്നതുമായ സാഹചര്യങ്ങളിൽ പ്രതിവിധിയാണ് ഈ ഘട്ടത്തിൽ വിലയിരുത്തുക. പാരച്യൂട്ടുകൾ കൃത്യമായി നിവർത്തി പേടകം കടലിൽ സുരക്ഷിതവും സമയബന്ധിതമായും വീഴ്ത്തുന്നത് ഇതിൽ പരീക്ഷിക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. ഐ.എ.ഡി.ടി. പരീക്ഷണങ്ങളിൽ ആദ്യത്തേതാണിത്. പാരച്യൂട്ട് ഒട്ടും തുറക്കാതിരിക്കുക, ഏതെങ്കിലും ഒന്ന് തുറക്കുക തുടങ്ങിയ സാഹചര്യങ്ങൾ ഐ.എ.ഡി.ടി. പരീക്ഷണങ്ങളുടെ ഭാഗമായി നടത്തും.

ഇന്റഗ്രേറ്റഡ് എയർഡ്രോപ്പ് ടെസ്റ്റ് എന്ന പരീക്ഷണം വരും ദിവസങ്ങളിൽ നടക്കുമെന്നാണ് വിവരം. സാധാരണ അന്തരീക്ഷത്തിൽ ക്രൂ മൊഡ്യൂളിലെ പാരച്യൂട്ട് സംവിധാനത്തിന്റെ പ്രവർത്തനക്ഷമതയാണ് ഇതിൽ വിലയിരുത്തുക.ഒക്ടോബറിൽ നടത്തിയ ആദ്യ ടെസ്റ്റ് വെഹിക്കിൾ ദൗത്യത്തിൽ സമുദ്രത്തിൽ വീണ പേടകം തലകീഴായാണ് കിടന്നിരുന്നത്. ഈ സാഹചര്യത്തിൽ പേടകം വീണ്ടെടുക്കുന്ന ജോലികളും പരിശീലിക്കേണ്ടതായുണ്ട്. ഇതും ഈ ഘട്ടത്തിൽ നടക്കും.

ചിനൂക് ഹെലികോപ്ടറിൽ 4-5 കിലോമീറ്റർ ഉയരത്തിൽ നിന്ന് ക്രൂ മൊഡ്യൂൾ കടലിലേക്ക് ഇട്ടായിരിക്കും പരീക്ഷണം. മൂന്ന് ബഹിരാകാശ യാത്രികർക്ക് സഞ്ചരിക്കാവുന്ന ക്യാബിൻ ഉൾപ്പെടെയാണ് ക്രൂ മൊഡ്യൂളിലുളളത്. ഒരു പാരച്യൂട്ട് മാത്രം തുറക്കാതിരുന്നാലോ രണ്ട് പാരച്യൂട്ടുകളും ഒരുപോലെ തുറക്കാതിരുന്നാൽ ഉളള അവസ്ഥയും തുറക്കാൻ വൈകുന്ന സാഹചര്യവും പരിശോധിക്കും.

കടലിൽ പതിക്കുന്ന മൊഡ്യൂൾ വീണ്ടെടുക്കുന്നതും പരീക്ഷണത്തിൽ നിർണായകമാണ്. കടലിൽ വീണ ഉടൻ നാവികസേനയുടെ മറ്റൊരു ഹെലികോപ്ടർ മൊഡ്യൂൾ ലൊക്കേറ്റ് ചെയ്യുകയും വീണ്ടെടുക്കുകയുമാണ് ചെയ്യുന്നത്.

എത്ര പരീക്ഷണങ്ങൾ വേണ്ടി വരുമെന്ന കാര്യത്തിൽ കൃത്യമായി ഇപ്പോൾ പറയാനാകില്ലെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ പറയുന്നു.ഓരോ പരീക്ഷണങ്ങളുടെയും പുരോഗതിയും ഫലവും വിലയിരുത്തിയ ശേഷമാകും കൂടുതൽ പരീക്ഷണങ്ങൾ നിശ്ചയിക്കുക. ദൗത്യത്തിന്റെ ബഹിരാകാശ യാത്രികരില്ലാത്ത ആദ്യ ഓർബിറ്റൽ ഫ്ളൈറ്റിന് മുമ്പുള്ള അവസാന ഘട്ട തയാറെടുപ്പാണിത്. എമർജൻസി അബോർട്ട് മെക്കാനിസങ്ങളുൾപ്പെടെയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. അലുമിനിയം, സ്റ്റീൽ എന്നീ വസ്തുക്കളുപയോഗിച്ചാണ് ക്രൂ ക്യാപ്സൂളിന്റെ നിർമ്മാണം. നിശ്ചിത ഉയരത്തിലെത്തുമ്പോൾ കടലിന് മുകളിലേക്ക് ഇവയെ വിന്യസിക്കും. ഇതിന് ശേഷമാകും പാരച്യൂട്ടിന്റെ പ്രവർത്തനം നടക്കുക. ഗഗൻയാൻ ദൗത്യത്തിൽ യാത്രികരെ ബഹിരാകാശത്ത് എത്തിക്കുന്നതിനും തിരികെ എത്തിക്കുന്നതിനും പ്രത്യേകം തയ്യാറാക്കിയതാണ് ക്രൂ മൊഡ്യൂൾ.

Read Also: ചിറകൊടിഞ്ഞ കണ്ണൂർ കിനാവുകൾ; ഇനി പറക്കണമെങ്കിൽ യാത്രക്കാർ കനിയണം; ദിവസവും 10 യാത്രക്കാരെ കിട്ടിയിരുന്നെങ്കിൽ സർവീസ് നടത്താമായിരുന്നു… യാത്രക്കാരില്ലാതെ കണ്ണൂർ വിമാനത്താവളം

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ  കുറ്റ്യാടി: ആത്മീയ...

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് കിട്ടിയ ശിക്ഷയിങ്ങനെ:

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്ത പ്രതിക്ക് കിട്ടിയ...

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ജിപിഎസ് സ്പൂഫിങ്; സുരക്ഷ മെച്ചപ്പെടുത്തുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയിലെ നിരവധി പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പരിതയിലുണ്ടായ ജിപിഎസ് സ്പൂഫിങ്...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

Related Articles

Popular Categories

spot_imgspot_img