ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർക്കാൻ പിന്തുണക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞെങ്കിലും സൈനിക ശക്തി വർധിപ്പിക്കുന്ന ഇറാനെതിരെ ശക്തമായിപ്രതികരിക്കണമെന്നാണ് ജി-7 രാജ്യങ്ങളുടെ തീരുമാനം . G-7 countries to stop Iran: Will the coalition intervene?
തിരിച്ചടിക്കായി ഇസ്രയേൽ ഒരുങ്ങുന്നതിനിടെ തിരിച്ചടി നിയന്ത്രിത ആക്രമണത്തിൽ ഒതുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടായി സൂചനയുണ്ട്.
ഇറാന്റെ ഇസ്രയേൽ ആക്രമണത്തിന് പിന്നിൽ റഷ്യൻ പിന്തുണയുണ്ടെന്നും യുദ്ധം കനത്താൽ റഷ്യയും ചൈനയും ഇറാനെ സഹായിക്കാനുള്ള സാധ്യതയും യു.എസ്. തള്ളിക്കളയുന്നില്ല.
മേഖല ഒട്ടാകെ യുദ്ധത്തിലേക്ക് പോയാൽ യു.എസ്.നും പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധമുഖം തുറക്കേണ്ടിവരും. ഇത് ഒഴിവാക്കാനാണ് നിയന്ത്രിത ആക്രമണമെന്ന നിർദേശം അമേരിക്ക മുന്നോട്ട് വെച്ചതെന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ വിലയിരുത്തൽ.