web analytics

കിലിയന്‍ എംബാപ്പെയും അന്റോയ്ന്‍ ഗ്രീസ്മാനും ഒസ്മാന്‍ ഡെംബലെയുമെല്ലാം അടിമുടി വിറച്ചു; ഫ്രാൻസിനെ വിറപ്പിച്ച് ഓസ്ട്രിയയുടെ കീഴടങ്ങൽ

ഡ്യൂസല്‍ഡോര്‍ഫ് ∙ യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ഓസ്ട്രിയയെ പരാജയപ്പെടുത്തി ഫ്രാൻസ്. കിലിയന്‍ എംബാപ്പെയും അന്റോയ്ന്‍ ഗ്രീസ്മാനും ഒസ്മാന്‍ ഡെംബലെയുമെല്ലാം അടങ്ങിയ ഫ്രഞ്ച് നിരയ്‌ക്കെതിരേ മികച്ച കളി പുറത്തെടുത്ത ഓസ്ട്രിയ ഒടുവില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടങ്ങുകയായിരുന്നു.France beat Austria in Euro Cup football Group D clash

മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ ലീഡ് നേടാൻ ഫ്രാൻസിന് അവസരം ലഭിച്ചെങ്കിലും മുതലക്കാനായില്ല. 38 ാം മിനിറ്റിൽ ഓസ്ട്രിയൻ പ്രതിരോധ താരം മാക്‌സിമിലിയൻ വോബറിന്റെ സെൽഫ് ഗോളിലാണ് ഫ്രാൻസിന്റെ ജയം. ജയത്തോടെ ഗ്രൂപ്പിൽ നെതർലൻഡ്സിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഫ്രാൻസ്.

ഗ്രീസ്മാനെ സമര്‍ദമായി പൂട്ടിയ ഓസ്ട്രിയക്ക് വലതുവിങ്ങിലൂടെയുള്ള ഡെംബലെയുടെ അതിവേഗം മാത്രമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ഫ്രഞ്ച് മധ്യനിരയുടെ മുനയൊടിച്ച അവര്‍ അപകടകാരിയായ എംബാപ്പയിലേക്കുള്ള പന്തുകളുടെ വഴിയുമടച്ചു.

യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഓസ്ട്രിയക്കെതിരേ സെല്‍ഫ് ഗോളില്‍ രക്ഷപ്പെടുകയായിരുന്നു ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സ്.

38-ാം മിനിറ്റില്‍ ഓസ്ട്രിയന്‍ ഡിഫന്‍ഡര്‍ മാക്‌സിമിലിയന്‍ വോബറിന്റെ സെല്‍ഫ് ഗോളാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്. ബോക്‌സിന്റെ വലതുഭാഗത്തുനിന്ന് ഡ്രിബിള്‍ ചെയ്ത് മുന്നേറിയ എംബാപ്പെയുടെ ഷോട്ട് ഹെഡറിലൂടെ ക്ലിയര്‍ ചെയ്യാനുള്ള ഓസ്ട്രിയന്‍ സെന്റര്‍ ബാക്കിന്റെ ശ്രമത്തിനിടെ പന്ത് വലയില്‍ കയറുകയായിരുന്നു.

ഫ്രാന്‍സിന്റെ ലോകോത്തര നിരയുടെ ആക്രമണങ്ങളുടെ മുനയൊടിച്ചതിനൊപ്പം മികച്ച മുന്നേറ്റങ്ങളും സൃഷ്ടിച്ച് ഓസ്ട്രിയ ഗാലറിയുടെ കൈയടി നേടി. 36-ാം മിനിറ്റില്‍ ഓസ്ട്രിയ ആദ്യ ഗോളിനടുത്തെത്തിയിരുന്നു.

ഗ്രെഗോറിറ്റ്‌സിച്ച് ഇടതുഭാഗത്തു നിന്ന് നല്‍കിയ ക്രോസ് സാബിറ്റ്‌സര്‍ ഫ്‌ളിക്ക് ചെയ്ത് ബൗംഗാര്‍ട്ട്‌നറിലേക്ക്. താരത്തിന്റെ ഗോളെന്നുറച്ച ഷോട്ടിന് ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്നന്‍ തടസമായി.

55-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ലഭിച്ച സുവര്‍ണാവസരം എംബാപ്പെ പുറത്തേക്കടിച്ചുകളയുകയും ചെയ്തു. ഗോള്‍കീപ്പര്‍ മൈക്ക് മൈഗ്നന്റെ മികവ് രണ്ടാം പകുതിയില്‍ നിരവധി തവണ ഫ്രാന്‍സിന്റെ രക്ഷയ്‌ക്കെത്തി.

ഫ്രഞ്ച് താരം എന്‍ഗോളോ കാന്റെയുടെ പ്രകടനമാണ് ഫ്രാന്‍സിനെ ഒരു പരിധിവരെ കാത്തത്. ഓസ്ട്രിയന്‍ ആക്രമണങ്ങളില്‍ പലപ്പോഴും ഫ്രാന്‍സിനായി പ്രതിരോധം തീര്‍ത്തത് കാന്റെയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം തിരുവനന്തപുരം: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് വിമാനത്തെ...

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

സ്കൈപ്പ് വഴിയുള്ള ‘ഡിജിറ്റൽ അറസ്റ്റ്’:ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

ബെംഗളൂരു: ഡിഎച്ച്എൽ, സൈബർ ക്രൈം, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിങ്ങനെ...

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം തിരുവനന്തപുരം: ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിൽ 19കാരൻ...

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ തൃശൂർ ∙ തോൽവിയെ പേടിക്കാതെ...

Related Articles

Popular Categories

spot_imgspot_img