കോഴിക്കോട്: ഗെയിം കളിക്കുന്നതിന് മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടർന്ന് മകൻ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് തിക്കോടിയിലാണ് സംഭവം. പതിനാലു വയസുകാരനാണ് അമ്മയെ കുത്തിയത്.(Fourteen-year-old stabbed his mother while she was sleeping)
ഇന്നലെ രാത്രിയിലാണ് ആക്രമണം നടന്നത്. മൊബൈല്‍ ഗെയിമിന് അടിമയായ കുട്ടി പഠനം അവസാനിപ്പിച്ചതാണ്. ഫോണിൽ നെറ്റ് കഴിഞ്ഞതിനെ തുടർന്ന് അമ്മയോട് റീചാർജ് ചെയ്തു കൊടുക്കാൻ പറഞ്ഞു. ഇല്ലെങ്കിൽ അമ്മയുടെ ഫോൺ തരണമെന്ന് പറഞ്ഞു.
എന്നാൽ അമ്മ ഇതിനു തയ്യാറായില്ല. തുടർന്ന് ഉറങ്ങി കിടന്നിരുന്ന അമ്മയെ കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.