കാർ പിന്നോട്ട് എടുക്കുന്നതിനിടയിൽ ദേഹത്ത് കയറി നാലു വയസുകാരിയ്ക്ക് ദാരുണാന്ത്യം; സ്ത്രീക്ക് ഗുരുതര പരിക്ക്

മലപ്പുറം: കാർ ദേഹത്തേക്ക് കയറി നാലു വയസുകാരി മരിച്ചു. മലപ്പുറം എടപ്പാളിലാണ് സംഭവം. എടപ്പാൾ മഠത്തിൽ വീട്ടിൽ ജാബിറിന്‍റെ മകൾ അംറുബിൻദ് ജാബിർ ആണ് മരിച്ചത്.

വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ പിറകോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞിന്‍റെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ക്കും വീടിന്‍റെ മുറ്റത്ത് നിന്നിരുന്ന ബന്ധുവായ സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ മുറ്റത്ത് നിന്നിരുന്ന സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്.

ഗുരുതര പരിക്കേറ്റ സ്ത്രീയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. ഓട്ടോമാറ്റിക് കാറാണ് അപകടത്തിൽപ്പെട്ടത്.

രണ്ട് സ്ത്രീകളാണ് കാറിൽ ഉണ്ടായിരുന്നത്. അപകടം നടന്ന ഉടനെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി. എറണാകുളം...

Other news

കര്‍ണാടക മുന്‍ പൊലീസ് മേധാവി വീടിനുള്ളിൽ മരിച്ച നിലയില്‍

ബെംഗളൂരു: കര്‍ണാടക മുന്‍ പൊലീസ് മേധാവിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി....

ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 20 പേർ ആശുപത്രിയിൽ

തിരുവനന്തപുരം: ഷവർമ കഴിച്ചവർ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടി. തിരുവനന്തപുരം മണക്കാടിലാണ്...

ജോലിക്ക് കയറിയ ആദ്യ ദിനത്തിൽ അപകടം; മണ്ണുമാന്തിയന്ത്രം മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

പന്തളം: മണ്ണുമാന്തിയന്ത്രം മറിഞ്ഞ് ഇതരസംസ്ഥാനത്തൊഴിലാളിയായ യുവാവ് മരിച്ചു. പന്തളം കുളനട കടലിക്കുന്ന്...

ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകേണ്ടെന്ന് പൊലീസ്

കൊച്ചി: രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി നടൻ ഷൈന്‍ ടോം ചാക്കോ...

പല വമ്പൻ നടൻമാരും ഉപയോഗിക്കുന്നുണ്ട്; രാസലഹരി ഉപയോഗം വ്യാപകമെന്ന് നടൻ ഷൈൻ ടോം ചാക്കോ

കൊച്ചി: മലയാള സിനിമാ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന് നടൻ ഷൈൻ...

Related Articles

Popular Categories

spot_imgspot_img