ലോകത്തിലെ ഏറ്റവും മികച്ച 100 വിഭവങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത് നാല് ഇന്ത്യൻ വിഭവങ്ങൾ. ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് 2024/25 വർഷത്തെ വേൾഡ് ഫുഡ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോഴാണ് നാല് ഇന്ത്യൻ ഭക്ഷണങ്ങൾ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. വിവിധ പാചകരീതികളിൽ പന്ത്രണ്ടാം സ്ഥാനത്താണ് ഇന്ത്യൻ രീതി.
മുർഗ് മഖാനിയാണ് (ബട്ടർ ചിക്കൻ) ലോകത്ത് ഏറ്റവും അധികം ആളുകൾ ഇഷ്ടപ്പെടുന്ന ഇന്ത്യൻ വിഭവങ്ങളിൽ ആദ്യസ്ഥാനത്ത്. ആഗോളതലത്തിൽ നോക്കുമ്പോൾ 29-ാം സ്ഥാനത്താണ് ബട്ടൻ ചിക്കൻ. ഹൈദരാബാദി ബിരിയാണിയാണ് രണ്ടാമത്. പട്ടികയിൽ 31-ാം സ്ഥാനമാണ് ഹൈദരാബാദി ബിരിയാണിക്ക്. മലയാളികളുടെ സ്വന്തം ടച്ചിംഗ്സ് ആയി അറയിപ്പടുന്ന ചിക്കൻ 65, കീമ എന്നിവ യഥാക്രമം 97-ാം സ്ഥാനത്തും 100-ാം സ്ഥാനത്തും ഉണ്ട്. അമൃത്‌സരി കുൽച്ച, ബട്ടർ ഗാർലിക് നാൻ എന്നീ വിഭവങ്ങളും ആദ്യ നൂറിൽ എത്തിയില്ലെങ്കിലും മികച്ച അഭിപ്രായം നേടിയിട്ടുണ്ട്.
പന്നിയിറച്ചി ഉപയോഗിച്ച്ഉണ്ടാക്കുന്ന കൊളംബിയൻ വിഭവമായ ലെക്കോണയാണ് ഒന്നാം സ്ഥാനത്ത്. യെല്ലോ പീസ്, ഗ്രീൻ ഉള്ളി, മസാലകൾ എന്നിവ നിറച്ച് മണിക്കൂറുകളോളം ഔട്ട്ഡോർ ഇഷ്ടിക അടുപ്പിൽ പാകം ചെയ്താണ് കൊളംബിയൻ വിഭവമായ ലെക്കോണ ഉണ്ടാക്കുന്നത്.
ഇറ്റലിയുടെ പിസ നപോളറ്റാന, ബ്രസീലിൻ്റെ പികാന, അൾജീരിയയുടെ റെച്ച, തായ്‌ലൻഡിൻ്റെ ഫാനേങ് കറി, അർജൻ്റീനയുടെ അസാഡോ, തുർക്കിയുടെ കോക്കർട്‌മെ കബാബ്, ഇന്തോനേഷ്യയുടെ റവോൺ, തുർക്കിയുടെ കാഗ് കബാബ്, എത്യോപ്യയുടെ ടിബ്‌സ് എന്നിവയാണ് യഥാക്രമം ആദ്യ രണ്ട് മുതൽ പത്ത് സ്ഥാനങ്ങളിൽ.