നെഞ്ചോളം ടാറിൽ മുങ്ങി നാലരവയസുകാരി; ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പുറത്തെടുത്ത് അഗ്‌നിരക്ഷാസേന

വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം

കാസര്‍കോട്: ഒളിച്ചുകളിക്കുന്നതിനിടെ ടാർ വീപ്പയിൽ കുടുങ്ങി നാലരവയസുകാരി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ അഗ്‌നിരക്ഷാസേനയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കാസർഗോഡ് ചട്ടഞ്ചാല്‍ എംഐസി കോളേജിന് സമീപത്തെ ഖദീജയുടെ മകള്‍ ഫാത്തിമയാണ് അപകടത്തില്‍പ്പെട്ടത്.(four-and-a-half-year-old girl stuck in a barrel of tar while playing)

വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം. സഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് ഒളിച്ചുകളിക്കുന്നതിനിടെ കുട്ടി അപകടത്തിൽപ്പെടുകയായിരുന്നു. വീടിന് സമീപം റോഡ് ടാറിങ്ങിനായി കൊണ്ടുവന്ന ടാര്‍ വീപ്പയിലേക്ക് ഇറങ്ങുകയായിരുന്നു കുട്ടി. വീപ്പയ്ക്ക് സമീപത്തെ കല്ലില്‍ ചവിട്ടിയാണ് ഫാത്തിമ അകത്തേക്ക് ഇറങ്ങിയത്.

വെയിലേറ്റ് ടാര്‍ ഉരുകിയ നിലയിലായിരുന്നു. വീപ്പയില്‍ ഇറങ്ങിയ ഫാത്തിമ നെഞ്ചോളം ടാറില്‍ മുങ്ങിപോയി. ഒപ്പമുണ്ടായിരുന്ന സഹോദരി ഉടന്‍ വീട്ടിലെത്തി ഉമ്മയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അയല്‍വാസികളും പൊലീസും എത്തിയെങ്കിലും കുട്ടിയെ പുറത്തെത്തിക്കാനായില്ല. പിന്നീട് ടാര്‍ തണുത്തതോടെ രക്ഷാപ്രവർത്തനം കൂടുതൽ ബുദ്ധിമുട്ടിലായി.

വിവരമറിയിച്ചതിനെ തുടർന്ന് കാസര്‍കോട് ഫയര്‍ സ്റ്റേഷനിലെ ലീഡിങ് ഫയര്‍മാന്‍ പി സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. 30 ലിറ്റര്‍ ഡീസല്‍ വീപ്പയിലേക്ക് ഒഴിച്ച് ടാറിന്റെ കട്ടി കുറച്ചു. ഇങ്ങനെ പല തവണ ആവര്‍ത്തിച്ച ശേഷം ടാര്‍ ദ്രാവക രൂപത്തിലാക്കിയാണ് കുട്ടിയെ പുറത്തെടുക്കാനായത്. ഏറെ നേരം പണിപ്പെട്ടാണ് കുട്ടിയുടെ ശരീരത്തില്‍ നിന്ന് ടാര്‍ നീക്കിയത്. പിന്നാലെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയിലെത്തിച്ചു.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം ആലപ്പുഴ: കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം. മാധ്യമപ്രവർത്തകൻ ഉൾപ്പെടെ പരിക്ക്....

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനവുമായി...

31കാരനെ വിവാഹം കഴിച്ച 18 കാരി രാധിക

31കാരനെ വിവാഹം കഴിച്ച 18 കാരി രാധിക മലയാളി പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ടവരാണ്...

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം ചവറ തെക്കുംഭാഗം...

ശക്തമായ മഴ:സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയെ തുടർന്ന് മഴ മുന്നറിയിപ്പിൽ മാറ്റം....

ബംഗ്ലാദേശ് വ്യോമസേനയുടെ വിമാനം തകർന്നു വീണു

ബംഗ്ലാദേശ് വ്യോമസേനയുടെ വിമാനം തകർന്നു വീണു ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം...

Related Articles

Popular Categories

spot_imgspot_img