നീലേശ്വരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ എംഎൽഎ കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 75 വയസ്സായിരുന്നു.Former MLA KP Kunchikannan, who was undergoing treatment after being injured in a car accident, passed away
കെപിസിസി മുൻ ജനറൽ സെക്രട്ടറി കൂടുയായ കെ പി കുഞ്ഞിക്കണ്ണൻ ഉദുമയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ കുഞ്ഞിക്കണ്ണന് പരുക്കേറ്റിരുന്നു.
കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ എതിർവശത്തുനിന്നെത്തിയ ലോറിയിൽ ഇടിക്കുന്നത് ഒഴിവാക്കുന്നതിനായി ഇടതുവശത്തേക്ക് വെട്ടിച്ചപ്പോൾ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ കാറിന്റെ ഒരു ഭാഗം തകർന്നു. വാരിയെല്ലിന് പരുക്കേറ്റ കുഞ്ഞിക്കണ്ണനെ കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.