തൊടുപുഴ: കോൺഗ്രസ് മുൻ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ.
കട്ടപ്പനയിൽ നടന്ന ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കൺവെൻഷനിലാണ് ബെന്നി പെരുവന്താനം അംഗത്വം സ്വീകരിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബെന്നിക്ക് അംഗത്വം നൽകി.
വഖഫ് വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് ബെന്നി പെരുവന്താനം പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസമാണ് ബെന്നി പെരുവന്താനം കോൺഗ്രസ് പാർട്ടിയിൽ നിന്നു രാജിവെച്ചത്.
വഖഫ് വിഷയത്തിൽ കോൺഗ്രസ് കൃത്യമായ നിലപാട് പറയുന്നില്ലെെന്നും കോൺഗ്രസ് എംപിമാർക്ക് കേരളത്തിലും കേന്ദ്രത്തിലും രണ്ട് നിലപാടാണെന്നും ബെന്നി പറഞ്ഞു.
വഖഫ് ബില്ലിനെ കോൺഗ്രസ് എതിർക്കാൻ പാടില്ല. ലോക്സഭയിൽ സംസാരിക്കാതിരുന്ന രാഹുൽ ഗാന്ധിയുടെയും ബില്ല് പരിഗണിച്ചപ്പോൾ സഭയിൽ എത്താതിരുന്ന പ്രിയങ്ക ഗാന്ധിയുടെയും നിലപാട് പ്രതിഷേധാർഹമാണെന്നും ബെന്നി പെരുവന്താനം രാജിവെച്ചതിന് ശേഷം പറഞ്ഞിരുന്നു