web analytics

പത്മശ്രീ അവാര്‍ഡ് ജേതാവ് ഡോ. സുബ്ബണ്ണ അയ്യപ്പൻ്റെ മൃതദേഹം കാവേരി നദിയിൽ; ദുരൂഹത

ബംഗളൂരു: പത്മശ്രീ അവാര്‍ഡ് ജേതാവും കൃഷി ശാസ്ത്രജ്ഞനുമായ ഡോ. സുബ്ബണ്ണ അയ്യപ്പന്‍ (70) മരിച്ച നിലയില്‍.

മൈസൂരില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ മാണ്ഡ്യയ്ക്കടുത്തുള്ള ശ്രീരംഗപട്ടണത്തിലെ കാവേരി നദിയിലാണ് സുബ്ബണ്ണയുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) മുന്‍ മേധാവിയായിരിന്നു.

ഇന്നലെ രാവിലെയാണ് സംഭവം. നദിയിലൂടെ ഒഴുകിവന്ന മൃതദേഹം പ്രദേശവാസികളാണ് ആദ്യം കണ്ടത്.

ഇവര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം സുബ്ബണ്ണ അയ്യപ്പന്റേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.

മൃതദേഹം കണ്ടെത്തിയ പുഴയുടെ കരയില്‍നിന്നും ഇദ്ദേഹത്തിന്റെ ഇരുചക്രവാഹനം പാര്‍ക്കുചെയ്ത നിലയില്‍ കണ്ടെത്തി.

ഇരുചക്രവാഹനം പാര്‍ക്കുചെയ്ത ശേഷം സുബ്ബണ്ണ പുഴയിലേക്ക് ചാടിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

മെയ് ഏഴാംതീയതി മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. പിന്നീട് സുബ്ബണ്ണയെ കാണാതായതായി കാണിച്ച് ബന്ധുക്കള്‍ മൈസൂരിലെ വിദ്യാരണ്യപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

സുബ്ബണ്ണ അയ്യപ്പന്റെ മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടന്നു വരികയാണ്.മൈസൂരിലെ വിശ്വേശ്വര നഗര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സുബ്ബണ്ണ അയ്യപ്പന്‍ താമസിക്കുന്നത്.

ശ്രീരംഗപട്ടണയിലെ കാവേരി നദിയുടെ തീരത്തുള്ള സായിബാബ ആശ്രമത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) മുന്‍ മേധാവിയായ സുബണ്ണ പതിവായി ധ്യാനം ചെയ്യാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇന്ത്യയുടെ ‘നീല വിപ്ലവത്തില്‍’ മികച്ച സംഭാവന നല്‍കിയ അയ്യപ്പന് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ!

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ! ഇന്ന് ചിലർക്കു...

35 അടി താഴ്‌ചയുള്ള കുഴിയിൽ വീണ വയോധികയെ തോളിലേറ്റി രക്ഷിച്ച് എസ്ഐ

35 അടി താഴ്‌ചയുള്ള കുഴിയിൽ വീണ വയോധികയെ തോളിലേറ്റി രക്ഷിച്ച് എസ്ഐ തൃശ്ശൂര്‍:...

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ യുവതി ആത്മഹത്യ ചെയ്തു

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ...

Related Articles

Popular Categories

spot_imgspot_img