തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ വെന്റിലേറ്ററിൽ തുടരും. അദ്ദേഹത്തിന് നിലവിലെ ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം.
മെഡിക്കൽ കോളജിലെ ഡോക്ടർമാർ അടക്കം പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി രാവിലെ പുറത്തുവിട്ടിരുന്നു.
മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണനിലയിലായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് വി.എസ്. അച്യുതാനന്ദനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ENGLISH SUMMARY:
Former Chief Minister V.S. Achuthanandan will remain on ventilator support. The medical board has decided to continue his current treatment.