News4media TOP NEWS
തോട്ടട ഐടിഐ സംഘർഷം; എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്, കണ്ണൂരിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് അവഗണിച്ചു; കടലിലിറങ്ങിയ സ്കൂൾ വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർത്ഥിനികൾ മുങ്ങിമരിച്ചു; 6 അധ്യാപകർക്കെതിരെ കേസ് പെട്ടെന്നുണ്ടായ വലിയ തിരയിൽപ്പെട്ട് വളളം മറിഞ്ഞു; അടിയിൽപ്പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം മുണ്ടിനീര്; മലപ്പുറത്ത് മാത്രം ഈ വർഷം അസുഖം ബാധിച്ചത് 13,643 പേർക്ക്; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോ​ഗ്യ വകുപ്പ്

ആനകൾ തമ്മിലും ആനകളും ആളുകളും തമ്മിലും അകലം പാലിച്ചില്ല;തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പിൽ കേസെടുത്ത് വനംവകുപ്പ്

ആനകൾ തമ്മിലും ആനകളും ആളുകളും തമ്മിലും അകലം പാലിച്ചില്ല;തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പിൽ കേസെടുത്ത് വനംവകുപ്പ്
December 3, 2024

കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പിൽ കേസെടുത്ത് വനംവകുപ്പ്. ഹൈക്കോടതി മാർഗനിർദേശപ്രകാരമുള്ള അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രം ഭരണസമിതിക്കെതിരെ കേസെടുത്തത്. വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് ഭാരവാഹികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ആനകൾ തമ്മിൽ മൂന്ന് മീറ്ററും ആനകളും ആളുകളും തമ്മിൽ എട്ടു മീറ്ററും അകലം പാലിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൽ ഈ അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് കേസെടുത്തത്. മഴ മൂലമാണ് മാർഗനിർദേശപ്രകാരമുള്ള അകലം പാലിക്കാനാകാതിരുന്നതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വാദം.

വൃശ്ചികോത്സവത്തിന്റെ ആദ്യ ദിവസം രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി അളന്ന് തിട്ടപ്പെടുത്തിയതു പ്രകാരം നിശ്ചിത അകലത്തിലായിരുന്നു രാവിലെ കാഴ്ച ശീവേലി അടക്കം നടന്നത്. അതും രണ്ടു നിരയായിട്ടായിരുന്നു ആനകളെ നിർത്തിയിരുന്നത്. വൃശ്ചികോത്സവത്തിന് 15 ആനകളുടെ എഴുന്നള്ളിപ്പാണ് നടന്നത്. ഉത്സവത്തിനായി ആനകളുടെ അകലം അടക്കമുള്ള മാർഗരേഖയിൽ ഇളവു തേടി ദേവസ്വം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇളവ് അനുവദിച്ചിരുന്നില്ല.

Related Articles
News4media
  • Kerala
  • News
  • Top News

തോട്ടട ഐടിഐ സംഘർഷം; എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്, കണ്ണൂരിൽ ഇന്ന് വിദ്യാഭ്യ...

News4media
  • India
  • News
  • Top News

ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് അവഗണിച്ചു; കടലിലിറങ്ങിയ സ്കൂൾ വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർത്ഥിനിക...

News4media
  • Kerala
  • News
  • Top News

പെട്ടെന്നുണ്ടായ വലിയ തിരയിൽപ്പെട്ട് വളളം മറിഞ്ഞു; അടിയിൽപ്പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം

News4media
  • Kerala
  • News
  • Top News

മുണ്ടിനീര്; മലപ്പുറത്ത് മാത്രം ഈ വർഷം അസുഖം ബാധിച്ചത് 13,643 പേർക്ക്; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]