ഇടുക്കി ഉദയഗിരിയിൽ പുലർച്ചെ പള്ളിയിൽ പോയ യുവതിയെ കടന്നു പിടിച്ച മറുനാടൻ തൊഴിലാളിയെ മുരിക്കാശേരി പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശി ബെഞ്ചമിൻ ബെസ്കിയാണ് അറസ്റ്റിലായത്. (Foreign worker arrested for assaulting woman who went to church in Idukki)
കുതറി മാറാൻ ശ്രമിച്ച യുവതിയെ മുടിയിൽ പിടിച്ചു നിർത്തി ആക്രമിക്കാൻ ശ്രമിച്ചു. യുവതി രക്ഷപെട്ട് സമീപത്തെ വീട്ടിൽ ഓടിക്കയറിയാണ് രക്ഷപെട്ടത്. സംഭവം അറിഞ്ഞ് എത്തിയ പോലീസ് തോപ്രാംകുടിയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏഴു വർഷമായി പ്രതി ഇടുക്കിയിൽ കാർഷിക ജോലി ചെയ്യുകയാണ്.