ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതായി ആരോപണം. ഗുജറാത്തിൽ രാജ്‌കോടിലെ പായൽ മെറ്റേണിറ്റി ഹോമിലെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. സ്ത്രീകളെ പരിശോധിക്കുന്നതിൻ്റെ വീഡിയോകളാണ് പ്രചരിച്ചത് എന്നാണ് റിപ്പോർട്ട്.
യൂട്യൂബിലും ടെലഗ്രാമിലും നഴ്‌സിങ് ജീവനക്കാർ സ്ത്രീകൾക്ക് കുത്തിവയ്പ്പ് നൽകുന്നതിന്റെ സിസിടിവി ക്ലിപ്പുകളാണ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. സിസിടിവി സെർവർ ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
സംഭവം അഹമ്മദാബാദ് സൈബർ ക്രൈം പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുകയും നടപടി ആരംഭിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.