web analytics

കൃത്യസമയത്ത് ഭക്ഷണം നൽകിയില്ല; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ചെന്നൈ: ഭക്ഷണം കൃത്യസമയത്ത് നൽകാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചെന്നൈയിലാണ് സംഭവം. ചെന്നൈ തിരുമുള്ളൈവോയലിലെ കമലന്നഗറിലെ വിനായകത്തിന്റെ ഭാര്യ ധനലക്ഷ്മി (65) ആണ് കൊല്ലപ്പെട്ടത്. ധനലക്ഷ്മിക്ക് അസുഖമായതിനാൽ ബുധനാഴ്ച കൃത്യസമയത്ത് ഭക്ഷണം നൽകാൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്നായിരുന്നു കൊലപാതകം.

ഇവർ തമ്മിൽ വഴക്കുകൾ പതിവായിരുന്നു. ഭക്ഷണം കൃത്യ സമയത്ത് നൽകാത്തതിനെ തുടർന്നുള്ള വാക്കുതർക്കത്തെ തുടർന്ന് അടുക്കളയിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തുകയായിരുന്നു. തുടർന്ന് ഇയാൾ കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ജോലിക്ക് പോയ മക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മ മരിച്ചുകിടക്കുന്നത് കാണുകയായിരുന്നു.

തുടർന്ന് മകൻ തിരുമുള്ളൈവോയൽ പൊലീസിനെ അറിയിച്ചു. പൊലീസ് ചോദ്യം ചെയ്യലിൽ വിനായകം കുറ്റം സമ്മതിക്കുകയായിരുന്നു.ധനലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗവൺമെന്റ് കിൽപോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിനായകത്തിനെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

Related Articles

Popular Categories

spot_imgspot_img