web analytics

ഹെൽത്ത് ഡ്രിങ്ക്, ‘100% ഫ്രൂട്ട് ജൂസ്’, ‘ശുദ്ധീകരിച്ച ഗോതമ്പ് മാവ്’ തുടങ്ങിയ പദങ്ങൾ വേണ്ട; പുതിയ നിർദേശങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: പാക്ക് ചെയ്‌ത ഭക്ഷണ പദാർത്ഥങ്ങളിലെ മൊത്തം പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ വലുപ്പത്തിൽ പ്രദർശിപ്പിക്കണമെന്ന നിർദേശത്തിന് അംഗീകാരം നൽകി ഫുഡ് സേഫ്റ്റി ആൻഡ് സ്‌റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ).Food Safety and Standards Authority of India

പാക്ക് ചെയ്‌ത ഭക്ഷണ സാധനങ്ങളിലെ മൊത്തം പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, സോഡിയം എന്നിവയുടെ അളവ് “ബോൾഡ് ആയും വലിയ അക്ഷരങ്ങളിലും എഴുതണമെന്ന” നിർദേശമാണ് എഫ്എസ്എസ്എഐ അംഗീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഫുഡ് അതോറിറ്റിയുടെ 44-ാമത് യോഗത്തിലാണ് 2020ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ (ലേബലിംഗ് ആൻഡ് ഡിസ്‌പ്ലേ) ചട്ടങ്ങൾ ഭേദഗതി ചെയ്യുന്ന തീരുമാനമെടുത്തത്.

എഫ്എസ്എസ്എഐ ചെയർപേഴ്‌സൺ അപൂർവ ചന്ദ്രയുടെ അധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യ അതോറിറ്റിയുടെ 44-ാമത് യോഗത്തിലാണ് തീരുമാനം. 2020ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ചട്ടങ്ങളിലെ ഭേദഗതി യോഗം അംഗീകരികരിച്ചു.

ഉപഭോക്താക്കൾക്ക് അവർ ഉപയോഗിക്കുന്ന ഉൽപ്പന്നത്തിൻ്റെ പോഷകമൂല്യം നന്നായി മനസിലാക്കൻ കഴിയണമെന്നും ഇതിലൂടെ അവരെ ആരോഗ്യകരമായ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കുക എന്നതാണ് ഭേദഗതി ലക്ഷ്യമിടുന്നത് എന്ന് എഫ്എസ്എസ്എഐ പ്രസ്‍താവനയിൽ പറയുന്നു.

കൂടാതെ, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങൾ പായ്ക്കറ്റുകളിൽ നൽകുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നും വ്യർത്ഥമാക്കിയിട്ടുണ്ട്. എഫ്എസ്എസ് ആക്ട് 2006 പ്രകാരം എവിടെയും നിർവചിക്കപ്പെടുകയോ മാനദണ്ഡമാക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ, ‘ഹെൽത്ത് ഡ്രിങ്ക്’ എന്ന പദം നീക്കം ചെയ്യണമെന്ന് എഫ്എസ്എസ്എഐ ആവശ്യപ്പെട്ടിരുന്നു. പുനർനിർമ്മിച്ച പഴച്ചാറുകളുടെ ലേബലുകളിൽ നിന്നും പരസ്യങ്ങളിൽ നിന്നും ‘100% പഴച്ചാറുകൾ’ എന്നതും നീക്കം ചെയ്യണം.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ഉപഭോക്തൃകാര്യ മന്ത്രാലയം, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം, നിയമ-നീതി മന്ത്രാലയം, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. വ്യവസായ സംഘടനകൾ, ഉപഭോക്തൃ സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ, കർഷക സംഘടനകൾ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

കണ്ണൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം: ബിജെപി വനിതാ നേതാവിന്റെ വീടിന് നേരെ ആക്രമണം;

കണ്ണൂർ: തെരഞ്ഞെടുപ്പ് ചൂടിനിടയിൽ കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം പുകയുന്നു. പാട്യം...

ജോലി മുടങ്ങിയ വീട്ടിൽ പ്രതീക്ഷയായി മകൻ; ബിരിയാണി വിറ്റ് പഠനം

ജോലി മുടങ്ങിയ വീട്ടിൽ പ്രതീക്ഷയായി മകൻ; ബിരിയാണി വിറ്റ് പഠനം ആലപ്പുഴ: സാമ്പത്തിക...

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം മേടം: വിദ്യാഭ്യാസ രംഗത്ത്...

ടെഹ്‌റാനിൽ വ്യോമാക്രമണം; 13 മരണം: പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നില്ല

ടെഹ്‌റാനിൽ വ്യോമാക്രമണം; 13 മരണം: പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നില്ല ലോകം ഉറ്റുനോക്കുന്ന പശ്ചിമേഷ്യൻ...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

Related Articles

Popular Categories

spot_imgspot_img