കണ്ണൂർ: കണ്ണൂരിലെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 50 ലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ മുൻസിപ്പൽ സ്കൂൾ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്കാണ് ക്ഷ്യവിഷബാധയേറ്റത്.(Food poisoning in sports hostel in Kannur)
ഉച്ചഭക്ഷണത്തിനൊപ്പം മീൻ കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്ന് കുട്ടികൾ പറയുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് കുട്ടികൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ കുട്ടികളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് മറ്റ് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം, കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ് എന്നാണ് വിവരം.