കൽപ്പറ്റ: വയനാട് ദ്വാരക എയുപി സ്കൂളിൽ ഭക്ഷ്യ വിഷബാധ. 193 കുട്ടികളാണ് വിവിധ ലക്ഷണങ്ങളോടെ ഇതുവരെ ചികിത്സ തേടിയത്. ഇതില്‍ ആറ് കുട്ടികളെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.(food poisoning at school; 193 children are under treatment)
73 കുട്ടികൾ നിരീക്ഷണത്തില്‍ തുടരുകയാണ്. ആർക്കും ഇതുവരെ ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് വയനാട് ഡിഎംഒ അറിയിച്ചു. ജില്ലാ കളക്ടർ രാവിലെ യോഗം ചേർന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി. അതേസമയം, വിദ്യാഭ്യാസ മന്ത്രിക്ക് നിലവിലെ നടപടികളെ കുറിച്ച് ഇടക്കാല റിപ്പോർട്ട് കളക്ടർ ഇന്ന് സമർപ്പിക്കും.
സ്കൂളിലെ കുടിവെള്ളത്തില്‍ നിന്നോ തൈരില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സംശയം. സാംപിളുകള്‍ പരിശോധനക്ക് അയച്ചു.