ഡ്രീംലൈനർ വിമാനങ്ങളിൽ പരിശോധന

ട്രാൻസിറ്റ് പരിശോധനയിൽ ഫ്ലൈറ്റ് കൺട്രോൾ ഇൻസ്‌പെക്‌ഷൻ

ഡ്രീംലൈനർ വിമാനങ്ങളിൽ പരിശോധന

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ വിശദ പരിശോധന നടത്താൻ നിർദേശം.

അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഇത്.

സിവിൽ ‌ഏവിയേഷൻ ഡയറക്‌‌ടറേറ്റ് ജനറലിന്റേതാണ് (ഡി.ജി.സി.എ) ഈ പ്രത്യേക നിർദ്ദേശം.

ആകെ മുപ്പതിലേറെ ഡ്രീംലൈനറുകൾ എയർ ഇന്ത്യയ്ക്കുണ്ട്.

ജെൻക്സ് എൻജിനുകൾ ഘടിപ്പിച്ച എല്ലാ ബോയിംഗ് ഡ്രീംലൈനർ 787-8/9 സീരീസ് വിമാനങ്ങളും വിശദമായ അറ്റകുറ്റപ്പണികൾക്കും സുരക്ഷാ പരിശോധനകൾക്കും ഉടൻ വിധേയമാക്കും.

കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു

ട്രാൻസിറ്റ് പരിശോധനയിൽ ഫ്ലൈറ്റ് കൺട്രോൾ ഇൻസ്‌പെക്‌ഷൻ

നാളെ മുതൽ ഇത് നടപ്പിലാക്കാനാണ് നിർദ്ദേശം.ട്രാൻസിറ്റ് പരിശോധനയിൽ ഫ്ലൈറ്റ് കൺട്രോൾ ഇൻസ്‌പെക്‌ഷൻ ഉൾപ്പെടുത്തും.

എൻജിനുമായി ബന്ധപ്പെട്ട പവർ അഷ്വറൻസ് പരിശോധന രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തണം എന്നും നിർദേശമുണ്ട്.

കഴിഞ്ഞ 15 ദിവസത്തിനിടെ ആവർത്തിച്ച തകരാറുകൾ എല്ലാം അവലോകനം ചെയ്താവും അറ്റകുറ്റപ്പണികൾ.

പരിശോധനകളുടെ റിപ്പോർട്ട് ഡി.ജി.സി.എയ്ക്ക് സമർപ്പിക്കണം.

വിമാനം പുറപ്പെടുംമുമ്പ് വേണ്ടത് ഇന്ധനവുമായി ബന്ധപ്പെട്ട സംവിധാനങ്ങളു‌ടെ പരിശോധന.

കാബിൻ എയർ കംപ്രസ്സറിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും പരിശോധന.

ഇലക്ട്രോണിക് എൻജിൻ കൺട്രോൾ – സംവിധാനത്തിന്റെ പ്രവർത്തനം.

എൻജിൻ ഫ്യൂവൽ ഡ്രൈവൺ ആക്യുവേറ്റർ-ഓപ്പറേഷണൽ ടെസ്റ്റ്, ഓയിൽ സിസ്റ്റം ടെസ്റ്റ്.

ടയർ, ഫ്ളാപ്പ് പ്രവർത്തനം നിയന്ത്രിക്കുന്ന ഹൈഡ്രോളിക് സിസ്റ്റത്തിന്റെ പരിശോധന.

ടേക്ക് ഓഫിന് സഹായിക്കുന്ന സംവിധാനങ്ങളുടെ അവലോകനം

അഹമ്മദാബാദിൽ യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 242 പേരുമായി തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

പ്രവാസികൾ ശ്രദ്ധിക്കുക, അവധിക്കാലം അടിച്ചു പൊളിക്കാൻ നാട്ടിലേക്ക് പോരും മുമ്പ് ഇതൊന്ന് വായിക്കു…

ഇപ്പോള്‍ ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസ് കുമാര്‍ ആയിരുന്നു ആ ഭാഗ്യ വാർ. ലോകം മുഴുവന്‍ അദ്ഭുതത്തോടെയാണ് ഇപ്പോൾ വിശ്വാസിനെ നോക്കുന്നത്.

എമര്‍ജന്‍സി ഡോറിന് സമീപമുള്ള സീറ്റില്‍ ഇരുന്നതാണ് ഈ അത്ഭുത രക്ഷപ്പെടലിന് കാരണം. 11 A എന്ന സീറ്റ് വിമാനത്തിലെ സ്‌പെഷ്യല്‍ സീറ്റാണ്.

വിമാനത്തില്‍ 11 എന്ന സീറ്റ് നിര ഏറെ പ്രധാനമാണ്. ഈ നിരയിലെ രണ്ട് വശത്തും എമര്‍ജന്‍സി വാതിലുണ്ട് എന്നാതാണ് ഇതിന്റെ വലിയ പ്രത്യേകത.

ഇരു ഭാഗത്തും ചിറകിന് മുകളിലേക്ക് ഈ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാം. വിമാനത്തില്‍ തീപിടുത്തം അടക്കം എന്തെങ്കിലും അപകടമുണ്ടായാല്‍ രക്ഷപ്പെടാനാണ് ഈ പ്രത്യേക സംവിധാനം.

ഫ്‌ലൈറ്റ് നിയമം അനുസരിച്ച് ഈ സീറ്റില്‍ യാത്രക്കാരില്ലാതെ പറക്കാന്‍ കഴിയില്ല. എന്തെങ്കിലും എമര്‍ജന്‍സി ഉണ്ടായാല്‍ ഡോര്‍ തുറക്കാനാണ് ആ സീറ്റില്‍ യാത്രക്കാരെ ഉറപ്പാക്കുന്നത്.

ശാരീരിക ക്ഷമതയുള്ള വിവധ ഭാഷകള്‍ മനസിലാക്കാന്‍ കഴിയുന്ന ഒരാളെയാകും ജീവനക്കാര്‍ ഇതിനായി തിരഞ്ഞടുക്കുന്നത്.

കുട്ടികളുള്ളവര്‍, ഗര്‍ഭിണികള്‍, വളര്‍ത്തുന്ന മൃഗങ്ങളുമായി യാത്ര ചെയ്യുന്നവര്‍, നടക്കാനോ മറ്റോ പ്രയാസപ്പെടുന്നവര്‍ ഇവര്‍ക്കൊന്നും 11 A സീറ്റില്‍ ഇരിക്കാന്‍ അനുമതിയില്ല.

എമര്‍ജന്‍സി സംഭവിച്ചാല്‍ പെട്ടെന്ന് ആക്ട് ചെയ്യാനും കമ്മ്യൂണിക്കേറ്റ് ചെയ്യാനും കഴിവുള്ള ആളുകളെയാണ് ആ സീറ്റിലേക്ക് സാധാരണയായി പരിഗണിക്കുക. ലെഗ് ലൂപ്പ് ഉള്ളതിനാല്‍ ഇത് പ്രീമിയം സീറ്റായി നല്‍കാറുണ്ട്.

ഈ സീറ്റിലിരുന്ന വിശ്വാസ് കുമാർവിമാനം ഇടിച്ചിറങ്ങിയതോടെ എമര്‍ജന്‍സി വാതില്‍ പുറത്തേക്ക് തെറിച്ചിരിക്കാമെന്നാണ് കരുതുന്നത്. രക്ഷപ്പെടലിനെ കുറിച്ച് വിശ്വാസ് കുമാർ പറയുന്നത് ഇങ്ങനെയാണ്.

“ഞാന്‍ ഇരുന്നിരുന്ന വശം കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് പതിച്ചു. വാതില്‍ തകര്‍ന്നപ്പോള്‍ ചെറിയൊരു വിടവ് കണ്ടു. അതിലൂടെ ഞാന്‍ പുറത്തേക്ക് ചാടി.

ഹോസ്റ്റലിലെ ഗ്രൗണ്ട് ഫ്‌ലോറിനടുത്തായിട്ടാണ് ഞാന്‍ ഇറങ്ങിയത്. അവിടെ കുറച്ച് സ്ഥലമുണ്ടായിരുന്നു. ഞാന്‍ അതിലൂടെ പുറത്തിറങ്ങി.

കെട്ടിടത്തിന്റെ മതില്‍ എതിര്‍വശത്തായിരുന്നു. ആര്‍ക്കും അതുവഴി പുറത്തുവരാന്‍ കഴിഞ്ഞുവെന്ന് ഞാന്‍ കരുതുന്നില്ല.

നിമിഷങ്ങള്‍ക്കുള്ളില്‍ തീ ആളിപ്പടര്‍ന്നു. എന്റെ കൈയില്‍ പൊള്ളലേറ്റു. എന്റെ കണ്‍മുമ്പില്‍വെച്ചാണ് രണ്ട് എയര്‍ഹോസ്റ്റസുമാര്‍ മരിച്ചത്.

അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് വിശ്വാസ് കുമാര്‍.

English Summary :

Following the Air India Boeing 787 Dreamliner crash in Ahmedabad, aviation authorities are expected to conduct thorough safety inspections on the entire fleet of Boeing 787 Dreamliners operated by Air India.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ പിറവം: മിമിക്രി താരം സുരേഷ്...

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

Related Articles

Popular Categories

spot_imgspot_img