കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക്; നാളെ മുതല്‍ ഫ്‌ലൈ 91 പ്രതിദിന സര്‍വീസ്
കൊച്ചി: കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കുള്ള പുതിയ വിമാന സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും.
മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്‌ലൈ 91 എയര്‍ലൈന്‍സാണ് കൊച്ചി – അഗത്തി റൂട്ടില്‍ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നത്.
വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സര്‍വീസ് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. അഗത്തിയില്‍ നിന്ന് രാവിലെ 9.30ന് പുറപ്പെടുന്ന വിമാനം 10.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.
കൊച്ചിയില്‍ നിന്ന് രാവിലെ 11.20ന് പുറപ്പെടുന്ന വിമാനം 12.45ന് അഗത്തിയിലെത്തും.
കൊച്ചി – അഗത്തി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മൂന്നാമത്തെ വിമാന കമ്പനിയാണ് ഫ്‌ലൈ 91.
നിലവില്‍ ഇന്‍ഡിഗോയും അലൈന്‍സ് എയറും ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇന്‍ഡിഗോ അഗത്തിയിലേക്ക് പ്രതിദിന സര്‍വീസ് നടത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
English Summary
Fly91 airline will launch a new daily flight service between Kochi and Agatti in Lakshadweep from tomorrow. Except Thursdays, flights will operate on all days. Fly91 becomes the third airline to operate on the Kochi–Agatti route, which is currently served by IndiGo and Alliance Air.
fly91-kochi-agatti-new-daily-flight-service-from-tomorrow
Fly91, Kochi Airport, Agatti Airport, Lakshadweep flights, Kochi Agatti route, Kerala aviation, Fly91 airline, Lakshadweep tourism









