web analytics

പാകിസ്താനിൽ മിന്നൽപ്രളയം; 24 മണിക്കൂറിനിടെ 18 മരണം

പെഷാവർ: പാകിസ്താനിലുണ്ടായ മിന്നൽപ്രളയത്തിൽ എട്ടു മരണം കൂടി. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. കാണാതായവർക്കുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്.

ഖെെബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സ്വാത് നദിയിൽ നടത്തിയ തിരച്ചിലിൽ 58 പേരെ കണ്ടെത്തി. വടക്കുപടിഞ്ഞാറൻ പാകിസ്താനിലുണ്ടായ മിന്നൽപ്രളയം ധാരാളം വിനോദസഞ്ചാരികളെയും സാരമായി ബാധിച്ചു.

അതിനിടെ സ്വാത് നദിയിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് രക്ഷയ്ക്കായി നിലവിളിക്കുന്നവരുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഇവിടെ മിന്നൽപ്രളയത്തിനുള്ള സാധ്യത മുന്നറിയിപ്പ് മുൻപ് പാകിസ്താൻ സർക്കാർ പുറപ്പെടുവിച്ചിരുന്നു.

ദുരിതസാഹചര്യത്തിൽ ഈ നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പാകിസ്താനിൽ വരും ദിവസങ്ങളിലും മഴക്കാല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജൂലായ് മുതൽ സെപ്റ്റംബർ വരെയാണ് പാകിസ്താനിലെ പ്രതിവർഷ മൺസൂൺ കാലയളവ്. എന്നാൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലും ജലാശയങ്ങൾക്കും സമീപമുള്ള സുരക്ഷ കൂട്ടാനായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നിർദേശം നൽകിയിട്ടുണ്ട്.

എട്ട് ഡാമുകളിൽ റെഡ് അലർട്ട് ; പതിനാറ് ഡാമുകൾ തുറന്നു; ജാ​ഗ്രത നിർദേശം

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നതിനാൽ സംസ്ഥാനത്തെ എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട മൂഴിയാർ ഡാം, ഇടുക്കിയിലെ പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, തൃശൂർ പെരിങ്ങൽകുത്ത്, കോഴിക്കോട് കുറ്റ്യടി ഡാം, വയനാട് ബാണാസുര സാഗർ എന്നിവിടങ്ങളിലാണ് നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

ശക്തമായ മഴതുടരുന്ന പശ്ചത്തലത്തിൽ 16 ഡാമുകളാണ് സംസ്ഥാനത്ത് നിലവിൽ തുറന്നിരിക്കുന്നത്.

പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗർ എന്നിവയുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്.

തമിഴ്‌നാട് ഷോളയാർ ഡാം തുറന്നതിനാൽ അതിരപ്പിള്ളി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

രാവിലെ 10 മണിയോടെയാണ് വയനാട് ബാണസുര സാഗർ ഡാമിൻ്റെ ഷട്ടറുകൾ തുറന്നത്.

മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകളും 5 സെൻ്റീമീറ്റർ വീതമാണ് ഉയർത്തിയത്. കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

Summary: Flash floods in Pakistan claim 8 more lives, raising the death toll to 18 in the past 24 hours. Search operations are ongoing to locate the missing individuals.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ കൊച്ചി: ‘ജനനായകൻ’...

കേരളത്തിൽ കാവി വസന്തം വിരിയുമോ? എൽഡിഎഫും യുഡിഎഫും പരാജയഭീതിയിലെന്ന് നരേന്ദ്ര മോദി; ബംഗാളിൽ തൃണമൂലിന്റെ അന്ത്യം കുറിക്കുമെന്ന് പ്രഖ്യാപനം

കൊൽക്കത്ത: കേരളത്തിലെയും ബംഗാളിലെയും രാഷ്ട്രീയ മണ്ഡലങ്ങളിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രധാനമന്ത്രി...

എച്ച്ആർഡിഎസ് ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ്

എച്ച്ആർഡിഎസ് ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ് ദില്ലി: എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ...

‘അടിച്ച് പണിക്കുറ്റം തീർക്കും’; പുറത്തുവന്ന ശബ്ദരേഖ ശോഭാ സുരേന്ദ്രന്റേതോ? ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തിയതായി പരാതി

'അടിച്ച് പണിക്കുറ്റം തീർക്കും'; പുറത്തുവന്ന ശബ്ദരേഖ ശോഭാ സുരേന്ദ്രന്റേതോ? ബിജെപി വനിതാ...

രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി സംഭാവന; അനന്ത് അംബാനിയെ ആകർഷിച്ചത് എന്ത്?

രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി സംഭാവന; അനന്ത് അംബാനിയെ ആകർഷിച്ചത് എന്ത്? തളിപ്പറമ്പ്:...

Related Articles

Popular Categories

spot_imgspot_img